Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്മാർട്ട് സിറ്റി ഒന്നാം ഘട്ട ഉദ്ഘാടനം ഡിസംബറിൽ; രണ്ടാം ഘട്ട ശിലാസ്ഥാപനവും ഇതിനൊപ്പം; ആദ്യഘട്ടത്തിൽ 6000 പേർക്കു തൊഴിൽ

സ്മാർട്ട് സിറ്റി ഒന്നാം ഘട്ട ഉദ്ഘാടനം ഡിസംബറിൽ; രണ്ടാം ഘട്ട ശിലാസ്ഥാപനവും ഇതിനൊപ്പം; ആദ്യഘട്ടത്തിൽ 6000 പേർക്കു തൊഴിൽ

കൊച്ചി: വരുന്ന ഡിസംബറിൽ സ്മാർട് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഡിസംബർ 10 നും 20 നും ഇടയിൽ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട ശിലാസ്ഥാപനവും ഒരുമിച്ച് നടത്തും.

ആദ്യഘട്ടത്തിൽ 6,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 6.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിനുശേഷം കെട്ടിടം കമ്പനികൾ പ്രവർത്തനം തുടങ്ങും.

ഇതുസംബന്ധിച്ച് വിപുലമായ പരിപാടികൾ സംസ്ഥാന സർക്കാരും ദുബായ് ഭരണകൂടവും ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 47 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. 45,000 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ ബാബു, നോർക്ക വൈസ് ചെയർമാൻ എം എ യൂസഫലി, ടീംകോം പ്രതിനിധി ജാബിർ ബിൻ ഹാഫിസ് എന്നിവർക്കൊപ്പം സ്മാർട്ട് സിറ്റി പദ്ധതി പ്രദേശം സന്ദർശിച്ച് നിർമ്മാണ പുരോഗതി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് വിലയിരുത്തി. തുടർന്ന് ഉന്നതതലയോഗം ചേർന്നാണ് സ്മാർട്ട് സിറ്റിയുടെ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്.

ആറര ലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ആദ്യ കെട്ടിടത്തിൽ പ്രവർത്തിക്കാൻ ഇതിനകം 15 കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന തീയതിയും ചടങ്ങും നിശ്ചയിക്കാൻ ദുബായ് ഭരണാധികാരിയുമായി കൂടിയാലോചന നടത്താൻ സ്മാർട്ട് സിറ്റി ചെയർമാൻ കൂടിയായ മന്ത്രി പി കെകുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 280 കോടിയും രണ്ടാം ഘട്ടത്തിന് 1280 കോടിയും ചെലവ് വരുമെന്നാണ് വിലയിരുത്തൽ. സ്മാർട്ട് സിറ്റി പ്രദേശത്തേക്കുള്ള നാലു വരിപ്പാത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കാനും ഉന്നതതലയോഗത്തിൽ തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP