Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഴവെള്ളം ഇറങ്ങിയതോടെ ജനങ്ങൾക്ക് അടുത്ത ഭീഷണിയായി വിഷപാമ്പുകൾ; അങ്കമാലിയിൽ മാത്രം പാമ്പുകടിയേറ്റ് ചികിത്സതേടിയവർ അമ്പത് പേർ; പതിമൂന്ന് പേർ ചികിത്സയിൽ; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

പുഴവെള്ളം ഇറങ്ങിയതോടെ ജനങ്ങൾക്ക് അടുത്ത ഭീഷണിയായി വിഷപാമ്പുകൾ; അങ്കമാലിയിൽ മാത്രം പാമ്പുകടിയേറ്റ് ചികിത്സതേടിയവർ അമ്പത് പേർ; പതിമൂന്ന് പേർ ചികിത്സയിൽ; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

അങ്കമാലി: പുഴവെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ജനങ്ങൾക്ക് ഭീഷണിയായി പാമ്പുകൾ. അങ്കമാലി, പറവൂർ, കാലടി മേഖലകളിൽ പമ്പുകടിയേറ്റ് ചികിത്സ തേടിയത് അമ്പതിലധികം പേരാണ്. വെള്ളം ഇറങ്ങിയ ശേഷം വീട് വൃത്തിയാക്കുന്നതിന് വീടിനുള്ളിൽ പ്രവേശിച്ചവർക്കാണ് കൂടുതലും പാമ്പിന്റെ കടിയേറ്റത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചുദിവസത്തിനിടയിൽ പാമ്പുകടിയേറ്റ് ചികിത്സ തേടിയവരാണ് അമ്പതിലധികം ആളുകൾ. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത്. ഞായറാഴ്ച മാത്രം ഇവിടെ 13 പേരെ പാമ്പുകടിയേറ്റ് പ്രവേശിപ്പിച്ചു. മറ്റ് ചില ആശുപത്രികളിലും ചില രോഗികളുണ്ടെന്നാണ് റിപ്പോർട്ട്.

ഡാമുകൾ തുറന്നുവിട്ടതോടെ കുത്തിയൊലിച്ച് എത്തിയ വെള്ളത്തിലാണ് പമ്പുകൾ എത്തിയത്. അണലി ഉൾപ്പടെ മാരക വിഷമുള്ള പാമ്പുകളുടെ കടിയാണ് പലർക്കും ഏറ്റിരിക്കുന്നത്. അഞ്ചു പേർക്ക് അണലിയുടെ കടിയേറ്റു. രണ്ടര വയസ്സുള്ള ഒരു കുട്ടിക്കും പാമ്പിന്റെ കടിയേറ്റിട്ടുണ്ട്.

വെള്ളം ഇറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ചിലർക്ക് കടിയേറ്റതെങ്കിൽ മറ്റുചിലർക്ക് വെള്ളത്തിലൂടെ നടക്കുമ്പോഴാണ് കടിയേറ്റത്. പാമ്പുകളെ കൂടാതെ തേൾ, പഴുതാര തുടങ്ങിയ ഇഴജന്തുക്കളും വെള്ളത്തിൽ ഒഴുകിയെത്തിയിട്ടുണ്ട്. വീടുകൾക്കുള്ളിൽ കയറിക്കൂടിയതു കൂടാതെ സമതലപ്രദേശങ്ങളിലെ ചതുപ്പു നിലങ്ങളിലും വെള്ളക്കെട്ടുകളിലും ഇഴജന്തുക്കൾ ധാരാളമുണ്ട്. വീടുകളിലേക്ക് തിരിച്ചെത്തുന്നവർ പാമ്പുകടിയേൽക്കാതെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP