Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ട'; ആർഎസ്എസ് തീരുമാനിച്ചാൽ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകും; രമേശ് ചെന്നിത്തല കാലിൽ പാദസരമിട്ട് നടക്കുന്നയാൾ: കടുത്ത ഭാഷയിൽ ശോഭാ സുരേന്ദ്രൻ

'ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ട'; ആർഎസ്എസ് തീരുമാനിച്ചാൽ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകും; രമേശ് ചെന്നിത്തല കാലിൽ പാദസരമിട്ട് നടക്കുന്നയാൾ: കടുത്ത ഭാഷയിൽ ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: ആർഎസ്എസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ രംഗത്ത്. ആർഎസ്എസ് തീരുമാനിച്ചാൽ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. കാലിൽ പാദസരമിട്ട് നടക്കുന്നയാളാണ് പ്രതിപക്ഷനേതാവെന്നും ശോഭ ആരോപിച്ചു. കോഴിക്കോട് വാർത്താസമ്മേളനത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നത്.

ആർഎസ്എസ് തീരുമാനിച്ചാൽ മുഖ്യമന്ത്രിക്ക് കേരളത്തിൽ യാത്ര ചെയ്യുക പ്രയാസമാകുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിയമസഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയൻ കഥ മെനഞ്ഞ് അക്രമത്തിന് നേതൃത്വം കൊടുക്കുകയാണെന്നും അവർ ആരോപിച്ചു. ആർഎസ്എസിനെ വെല്ലുവിളിക്കാൻ മുഖ്യമന്ത്രി വളർന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. ബിജെപിയെ തകർക്കാനാണ് ശ്രമമെങ്കിൽ ജനാധിപത്യ പരമായി സിപിഎമ്മിന് ശവമഞ്ചമൊരുക്കും.ഭീഷണിപ്പെടുത്തി ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ടെന്നും ശോഭ മുന്നറിയിപ്പ് നൽകി. നടിയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനസർക്കാർ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രൻ, കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമുണ്ട് ശോഭയുടെ കടുത്ത വിമർശനം. പ്രതിപക്ഷ നേതാവ് ഒരു പുരുഷനെപ്പോലെ പ്രതികരിച്ചിരുന്നെങ്കിൽ സി പി എം സംസ്ഥാനത്ത് അക്രമം അവസാനിപ്പിക്കുമായിരുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്റെ വിമർശനം. രമേശ് ചെന്നിത്തല കാലിൽ പാദസരമിട്ട് നടക്കുന്നയാളാണെന്നും ശോഭാ സുരേന്ദ്രൻ കളിയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP