Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലീഗിന് എംഎൽഎമാരുണ്ടാക്കാൻ മലപ്പുറത്ത് ആസൂത്രിതമായി ജനസംഖ്യ വർധിപ്പിക്കുന്നു; പാവപ്പെട്ട പെൺകുട്ടികളെ അറബികൾക്ക് കല്യാണം കഴിച്ചു കൊടുത്ത് പ്രസവിക്കുന്ന യന്ത്രങ്ങളാക്കി മാറ്റി: ശോഭാ സുരേന്ദ്രൻ

ലീഗിന് എംഎൽഎമാരുണ്ടാക്കാൻ മലപ്പുറത്ത് ആസൂത്രിതമായി ജനസംഖ്യ വർധിപ്പിക്കുന്നു; പാവപ്പെട്ട പെൺകുട്ടികളെ അറബികൾക്ക് കല്യാണം കഴിച്ചു കൊടുത്ത് പ്രസവിക്കുന്ന യന്ത്രങ്ങളാക്കി മാറ്റി: ശോഭാ സുരേന്ദ്രൻ

തൃശൂർ: മുസ്ലിം ലീഗിന് എംഎംഎൽമാരുണ്ടാകാൻ മലപ്പുറത്ത് ആസൂത്രിതമായി ജനസംഖ്യ വർധിപ്പിക്കുന്നതായി ബിജെപി ദേശീയ കൗൺസിൽ അംഗം ശോഭാ സുരേന്ദ്രൻ. മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തോട് തൃശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മലപ്പുറത്തെ പാവപ്പെട്ട പെൺകുട്ടികളെ അറബികൾക്ക് കല്യാണം കഴിച്ചു കൊടുത്ത് പ്രസവിക്കുന്ന യന്ത്രങ്ങളാക്കി മാറ്റുകയാണെന്നും അറബികൾ നാലും അഞ്ചും കുട്ടികളെ സമ്മാനിച്ച് രക്ഷപെടുകയാണ് പതിവെന്നും ശോഭ പറഞ്ഞു. ഇത് തുടരുന്ന പക്ഷം മലപ്പുറം ഒന്നല്ല പത്ത് ജില്ലകളായി വിഭജിക്കേണ്ടി വരും. ലീഗ് ജനസംഖ്യ വർധിപ്പിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ടെന്നും ശോഭ കൂട്ടിച്ചേർത്തു

സമ്പന്നർ രണ്ട് കുട്ടികൾക്ക് ജന്മം നൽകുമ്പോൾ പാവപ്പെട്ടവർ എട്ടും പത്തും കുട്ടികളെ പ്രസവിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ മുഖ്യമന്ത്രി കേരളം ഭരിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP