Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമൂഹ്യ നീതി വകുപ്പിന്റെ കുട്ടികളെ 'പോറ്റിവളർത്തൽ പദ്ധതി'ക്ക് വൻ സ്വീകാര്യത;സംസ്ഥാനത്തുടനീളം ലഭിച്ചത് 300 അപേക്ഷകൾ; നിർധനരായ 200 കുട്ടികൾക്ക് സഹായമെത്തും

സാമൂഹ്യ നീതി വകുപ്പിന്റെ കുട്ടികളെ 'പോറ്റിവളർത്തൽ പദ്ധതി'ക്ക് വൻ സ്വീകാര്യത;സംസ്ഥാനത്തുടനീളം ലഭിച്ചത് 300 അപേക്ഷകൾ; നിർധനരായ 200 കുട്ടികൾക്ക് സഹായമെത്തും

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെകീഴിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ നടത്തുന്ന 'പോറ്റിവളർത്തൽ പദ്ധതി'യിലേക്ക് ലഭിച്ചത് മുന്നൂറിലധികം അപേക്ഷകൾ. മാതാപിതാക്കളുടെ അവകാശം നഷ്ടമാകാതെ താത്കാലികമായി കുട്ടികളെ മറ്റൊരു കുടുംബത്തിന് കൈമാറുന്ന പദ്ധതിയാണിത്.വിവിധ ജില്ലകളിലായി വേനൽ അവധിക്കാല പോറ്റിവളർത്തലിനായി ഇരുന്നൂറിലധികം കുട്ടികളാണുള്ളത്. ലഭിച്ചിരിക്കുന്ന അപേക്ഷകരിൽനിന്ന് യോഗ്യരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഏപ്രിലിൽ കുട്ടികളെ കൈമാറും.

നാലുഘട്ടങ്ങളായി നടക്കുന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് യോഗ്യരായ അപേക്ഷകരെ കണ്ടെത്തുന്നത്. സാമ്പത്തികം, ആരോഗ്യാവസ്ഥ, സുരക്ഷ തുടങ്ങിയവയ്ക്കാണ് മുൻഗണന. ഒന്നരവയസ്സ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾ പോറ്റിവളർത്തലിനായി ശിശുസംരക്ഷണ യൂണിറ്റുകളിലുണ്ട്.വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളികൾവരെ അപേക്ഷിച്ചിട്ടുണ്ട്. നിയമപരമായി ദത്തുനൽകാൻ കഴിയാത്തതും മാതാപിതാക്കൾക്കൊപ്പം വളർത്താൻ കഴിയാത്തതുമായ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി ബന്ധുക്കളുടെയും കുട്ടികളുടെയും സമ്മതംവേണം.

ഭക്ഷണം, വസ്ത്രം, താമസം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ പോറ്റിവളർത്തൽ രക്ഷിതാവിന്റെ ചുമതലയാണ്. ജില്ലാ ബാലക്ഷേമ സമിതികളുടെ ഉത്തരവുപ്രകാരം ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ പോറ്റിവളർത്തലിനായി നൽകാം. ഒരുവർഷംവരെയാണ് നൽകുന്നത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് പദ്ധതിയുടെ നോഡൽ ഏജൻസി.

കൂടുതൽ അപേക്ഷകരുള്ളത് കോട്ടയം ജില്ലയിലാണ് 80 പേരാണ് കോട്ടയത്ത് അപേക്ഷകർ. തിരുവനന്തപുരം (72), കൊല്ലം (58), കോഴിക്കോട് (55) എന്നിവയാണ് തൊട്ടുപിന്നിൽ.കൂടുതൽ പോറ്റിവളർത്തൽ കുട്ടികളുള്ളതുകൊല്ലത്ത്-40 പേർ. കോഴിക്കോട് (38), കോട്ടയം (30) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP