Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കിൽ വന്ന പഞ്ചാരയടിക്കുന്ന യുവതികളുടെ വാക്കിൽ വീണു പോയാൽ ഈ അവസ്ഥ വരും; യുവതിയെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി യുവ വ്യാപാരിയിൽ നിന്നും അഞ്ച് ലക്ഷം കവർന്ന സംഘം പിടിയിൽ

ഫേസ്‌ബുക്കിൽ വന്ന പഞ്ചാരയടിക്കുന്ന യുവതികളുടെ വാക്കിൽ വീണു പോയാൽ ഈ അവസ്ഥ വരും; യുവതിയെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി യുവ വ്യാപാരിയിൽ നിന്നും അഞ്ച് ലക്ഷം കവർന്ന സംഘം പിടിയിൽ

കളമശേരി: ഫേസ്‌ബുക്ക് പേജിനെ ഉപയോഗപ്പെടുത്തി തട്ടിപ്പു നടത്തിയ സംഭവങ്ങൾ ദിവസം തോറും വർധിച്ചു വരികയാണ്. ഫേസ്‌ബുക്ക് ലോട്ടറി തട്ടിപ്പിൽ വീണ് പണം നഷ്ടമായവർ ഒരു വശത്തു നിൽക്കുമ്പോൾ തന്നെ മറ്റൊരു വിഭാഗം തട്ടിപ്പുകൾക്ക് കളമൊരുക്കി ഇരയാ കാത്തിരിക്കിക്കുകയാണ്. ഫേസ്‌ബുക്കിൽ യുവതികളെ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന സംഘമാണ് വിലസുന്നത്. ഇങ്ങനെ യുവതികളുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ഒടുവിൽ കുരുക്കിലായതുകൊച്ചിയിലെ യുവ വ്യാപാരിയാണ്.

ഇടപ്പള്ളി ഉണിച്ചിറയിലെ യുവവ്യാപാരിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീ മുഖാന്തരം തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ സംഘത്തിൽപെട്ട ആറു പേർ പിടിയിലായി. കാസർകോട് ബംബ്രാണ ബചപ്പ വീട്ടിൽ നിസാം (33), കണ്ണൂർ മുഴുപ്പിലങ്ങാട് ശ്രുതിലയം വീട്ടിൽ ഷിജിൽ (24), താഴേ ചൊവ്വ കല്ലേൻ വീട്ടിൽ ദീപേഷ് (27), കൂത്തുപറമ്പ് കാരാട്ടുകുന്ന് വീട്ടിൽ സുനീർ (28), കണ്ണൂർ മുഴുപ്പിലങ്ങാട് കാർക്കോടൻ വീട്ടിൽ ഫൈസൽ (30), കാസർകോഡ് ബംബ്രാണ കുന്നിൽ (മൂസ മൻസിൽ) വീട്ടിൽ ആരിഫ് (30) എന്നിവരാണു പൊലീസിന്റെ പിടിയിലായത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീ അത്യാവശ്യമായി മട്ടാഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിയെ സമീപിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലാക്കി തിരിച്ചു പോകാനൊരുങ്ങിയ വ്യാപാരിയെ അറസ്റ്റിലായവർ സംഘംചേർന്നു തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോ തങ്ങളുടെ കൈവശം ഉണ്ടെന്നും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാൽ വ്യാപാരി ഈ വിവരം ആരെയും അറിയിച്ചില്ല.

ഇന്നലെ സംഘത്തലവനായ നിസാമിന്റെ നേതൃത്വത്തിൽ വീണ്ടും വ്യാപാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഭയംമൂലം വ്യാപാരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ നിസാം തിരുവനന്തപുരത്തും കോട്ടയത്തും സമാനമായ കേസുകളിൽ പ്രതിയാണ്. അഞ്ചാം പ്രതിയായ ഷിജിൽ ഇടയ്ക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികൾ ഉപയോഗിച്ചിരുന്ന കാറും മോട്ടോർ ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ കാസർകോഡും ഇത്തരം ബ്ലാക്‌മെയിൽ തട്ടിപ്പുകൾ നടന്നിരുന്നു. അന്ന് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് കാണാൻ എത്തിയപ്പോൾ ,സഹായികളായി നിന്ന സംഘം ഇയാളിൽ നിന്നും പണം തട്ടാൻ ശ്രമിക്കുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP