Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ കേസിൽ 10,000 കോടിയുടെ അഴിമതി നടന്നു; ചാണ്ടി ഉമ്മനെയും തോമസ് കുരുവിളയെയും വിസ്തരിക്കണമെന്ന് വി എസ്; കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ തെളിവു നൽകി

സോളാർ കേസിൽ 10,000 കോടിയുടെ അഴിമതി നടന്നു; ചാണ്ടി ഉമ്മനെയും തോമസ് കുരുവിളയെയും വിസ്തരിക്കണമെന്ന് വി എസ്; കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ തെളിവു നൽകി

തിരുവനന്തപുരം: സരിത എസ് നായർ മുഖ്യപ്രതിയായ സോളാർ തട്ടിപ്പുകേസിൽ പതിനായിരം കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. സോളാർ കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ നൽകിയ മൊഴിയിലാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്. സോളാർ അഴിമതി കേസിൽ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാനായി ഇന്ന് രാവിലെ 10.40 ഓടെയാണ് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ അദ്ദേഹം എത്തിയത്.

സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വി എസ് രേഖാമൂലം കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർ തട്ടിപ്പുകാരെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ കൂടുതൽ വിവരങ്ങളെ കുറിച്ച് അറിയാൻ മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനെയും തോമസ് കുരുവിളയെയും വിസ്തരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ ജീവനക്കാരെയും വിസ്തരിക്കണമെന്ന് അദ്ദേഹം കമ്മീഷനോട് ആവശ്യപ്പെട്ടു.

സരിത എസ് നായരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻപരിചയമുണ്ടായിരുന്നുവെന്നും വി എസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, തോമസ് ഐസക്, വി എസ് സുനിൽകുമാർ തുടങ്ങിയവരും കമ്മീഷന് മുമ്പാകെ ഹാജരായി വിവരങ്ങൾ ബോധിപ്പിച്ചിരുന്നു. ഇന്നലെ കമ്മീഷന് മുന്നിൽ ഹാജരാകേണ്ട സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരൻ കോട്ടയത്ത് സമ്മേളനം നടക്കുന്നതിനാൽ മറ്റൊരു ദിവസം ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP