Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ കമ്മീഷൻ നിയമനത്തിലെ കാബിനറ്റ് നോട്സ് കാണാനില്ലെന്ന് സർക്കാർ; സുപ്രധാന രേഖ കാണാതായത് സോളാർ കമ്മീഷൻ നിയമനത്തിന് നിയമസാധുതയില്ലെന്ന് ഉമ്മൻ ചാണ്ടി കോടതിയിൽ വാദിച്ചതിന് പിന്നാലെ

സോളാർ കമ്മീഷൻ നിയമനത്തിലെ കാബിനറ്റ് നോട്സ് കാണാനില്ലെന്ന് സർക്കാർ; സുപ്രധാന രേഖ കാണാതായത് സോളാർ കമ്മീഷൻ നിയമനത്തിന് നിയമസാധുതയില്ലെന്ന് ഉമ്മൻ ചാണ്ടി കോടതിയിൽ വാദിച്ചതിന് പിന്നാലെ

കൊച്ചി: സോളാർ കമീഷൻ നിയമനം സംബന്ധിച്ച കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി നൽകിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കാബിനറ്റ് നോട്ട് തയാറാക്കിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ആണ്. അജണ്ടക്ക് പുറത്ത് ഉൾപ്പെടുത്തിയാണ് അന്നത്തെ മന്ത്രിസഭ വിഷയം ചർച്ച ചെയ്തത്. മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലുകൾക്കൊപ്പം കാബിനറ്റ് നോട്ട് കാണുന്നില്ലെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഓഫീസിലാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയിരുന്നത്. നിയമനത്തിന്റെ കാബിനറ്റ് നോട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സോളാർ കമ്മീഷന്റെ നിയമനം നിയമാനുസൃതമല്ലെന്നും കമ്മീഷൻ നിയമനം അസാധുവാണെന്നുമാണ് സുപ്രീം കോടതിയിൽ ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. നടപടി ക്രമങ്ങൾ പാലിച്ചല്ല സോളാർ കമ്മീഷനെ നിയമിച്ചതെന്ന് ഹർജിയിൽ പറയുന്നു.

പൊതു താൽപര്യ വിഷയത്തിൽ മാത്രമേ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ പാടുള്ളൂ. എന്നാൽ പൊതുതാത്പര്യമെന്ന നിലയിൽ തന്റെ കാബിനറ്റ് ഈ വിഷയം പരിഗണിച്ചിട്ടില്ലെന്നും ആ രീതിയിൽ മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാദം.

താൻ മുഖ്യമന്ത്രിയായിരിക്കെ തന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ നിയമനം തന്നെ ചോദ്യം ചെയ്തിരിക്കുകയാണ് ഉമ്മൻ ചാണ്ടി. ഈ പശ്ചാത്തലത്തിലാണ് കാബിനറ്റ് രേഖകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടതും കാബിനറ്റ് രേഖകൾ കാണാനില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP