Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും; റിപ്പോർട്ട് സമർപ്പിക്കുന്നത് മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം; ജുഡീഷ്യൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറും; ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിത്തറ ഇളക്കിയ വിവാദം ഇനിയും യുഡിഎഫിന് തലവേദന ആകുമോ?

സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും; റിപ്പോർട്ട് സമർപ്പിക്കുന്നത് മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം; ജുഡീഷ്യൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറും; ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിത്തറ ഇളക്കിയ വിവാദം ഇനിയും യുഡിഎഫിന് തലവേദന ആകുമോ?

കൊച്ചി: വിവാദമായ സോളാർ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കമ്മീഷൻ നാളെ അന്തിമ റിപ്പോർട്ട് നൽകും. അദ്ധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റ ചേംബറിലെത്തിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. നാളെ വൈകിട്ട് 3 മണിയോടെയായിരിക്കും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുക. കമ്മീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് നടപടി.

മൂന്നര വർഷത്തിലേറെയായുള്ള പ്രവർത്തനത്തിനു ശേഷമാണ് കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകുന്നത്. ആദ്യം ആറു മാസത്തേക്കു നിയമിച്ച കമ്മിഷന് പലപ്പോഴായി കാലാവധി നീട്ടി നൽകുകയായിരുന്നു. സോളർ വിവാദത്തെ തുടർന്നു സെക്രട്ടേറിയറ്റ് പടിക്കൽ എൽഡിഎഫ് നടത്തിയ രാപ്പകൽ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്. 2013 സെപ്റ്റംബർ രണ്ടിന് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് ഒക്ടോബർ 10നു ചേർന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. ഒക്ടോബർ 23നു റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായും നിശ്ചയിച്ചു.

2014 മാർച്ച് മൂന്നിനാണു കമ്മിഷൻ പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ നല്കിയ ആറുമാസ കാലാവധി പിന്നീടു പലതവണ നീട്ടി. കമ്മിഷനൊപ്പം അനുബന്ധ ജീവനക്കാരുടെയും കാലാവധിയും നീട്ടിനൽകി. ഇതിനിടെ സർക്കാർ മാറി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷവും ഒന്നിലധികം തവണ നീട്ടിനൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ വാദവും കേസിലെ തെളിവെടുപ്പും കമ്മിഷൻ പൂർത്തിയാക്കിയിരുന്നു. ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്താണ് കമ്മിഷൻ നിഗമനങ്ങളിൽ എത്തിയിട്ടുള്ളത്.പ്രധാന സാക്ഷിയായ സരിത നായരിൽ നിന്നടക്കം തെളിവുകൾ ശേഖരിക്കാൻ ഉണ്ടായ കാലതാമസമാണ് കമ്മിഷന്റെ നടപടികളെ പിന്നോട്ടടിച്ചത്. പ്രതിഭാഗത്തുള്ളവർക്കെതിരെ ആദ്യഘട്ടത്തിൽ ഉന്നയിച്ചത് പോലെയുള്ള ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരേ രൂക്ഷമായ സമരങ്ങളാണ് സോളാർ അഴിമതിയിൽ ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള നേരിട്ടുള്ള ബനധവും കേസിനെ ദേശീയ തലതത്തിൽ പോലും ശ്രദ്ധേയമാക്കി. 60,000 രൂപ മുതൽ അഞ്ചു ലക്ഷം വരെ നഷ്ടപ്പെട്ട നൂറോളം പേർക്കാണ് പണം നഷ്ടപ്പെട്ടതായി പരാതി ഉള്ളത്. 216 സാക്ഷികളെയാണ് കമ്മീഷൻ സോളാർ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചത്. സമഗ്രമായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. റിപ്പോർട്ടിൽ എന്തൊക്ക കാര്യങ്ങളാണുള്ളതെന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.

പലതവണ വിവാദങ്ങൾ വിളിച്ചോതുന്നതായിരുന്നു കമ്മീഷന്റെ പ്രവർത്തനം. കേസുമായി ബന്ധപ്പെട്ട് അന്നത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രണ്ടുതവണ വിസ്തരിച്ചിരുന്നു. ആദ്യ തവണ വിസ്്താരം 13 മണിക്കൂറിലധികം നീണ്ടത്. സരിതയുടേയും ബിജു രാധാകൃഷ്ണന്റേയും വെളിപ്പെടുത്തലുകളും സിഡിക്കായി കമ്മീഷൻ നടത്തിയ കോയമ്പത്തൂർ യാത്രയുമൊക്ക ഏറെ വിവാദമായിരുന്നു. കേസിന്റെ പലഘട്ടത്തിലും സരിതയുടെ മൊഴിമാറ്റത്തിനെതിരെ കമ്മീഷൻ നിലപാട് കർശനമാക്കിയിരുന്നു. വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ കേരള രാഷ്ട്രിയത്തിലെ നിരവധി പ്രമുഖരാണ് കമ്മീഷന് മുന്നിൽ സിറ്റിങ്ങിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതും വിവാദമായിരുന്നു.

നാളെ റിപ്പോർട്ട് സമർപ്പിച്ചാൽ പിണറായി സർക്കാർ എന്തുനിലപാട് സ്വീകരിക്കുമെന്നാതാണ് പ്രധാനം. കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഇടതുസർക്കാർ തയ്യാറാകുമോ എന്ന ആകാംഷയിലാണ് കേരളം. സോളാർ കേസ് ഇടതുസർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ടാകുമെന്നാതണ്. സിസി ടിവി ദൃശ്യങ്ങൾ കാണാതായിരുന്നു. ഇക്കാര്യത്തിൽ എന്തുനിലപാടാണ് സ്വീകരിച്ചിട്ടുള്ളതാകും പ്രധാനം. അത് പരസ്യപ്പെടുത്താൻ ഇടതുസർക്കാർ തയ്യാറാകുമോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP