Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമ്മീഷൻ ശുപാർശകൾ കണ്ണും പൂട്ടി നടപ്പിലാക്കരുത്; കമ്മിഷൻ കോടതിയല്ല, തലപ്പത്ത് ജഡ്ജിയുമല്ല: ആദ്യം നടക്കേണ്ടത് അന്വേഷണ ഏജൻസിയുടെ പരിശോധന: സോളർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ ജസ്റ്റിസ് അരിജിത് പസായത്ത്

കമ്മീഷൻ ശുപാർശകൾ കണ്ണും പൂട്ടി നടപ്പിലാക്കരുത്; കമ്മിഷൻ കോടതിയല്ല, തലപ്പത്ത് ജഡ്ജിയുമല്ല: ആദ്യം നടക്കേണ്ടത് അന്വേഷണ ഏജൻസിയുടെ പരിശോധന: സോളർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ ജസ്റ്റിസ് അരിജിത് പസായത്ത്

കൊച്ചി: സോളർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ ജസ്റ്റിസ് അരിജിത് പസായത്ത്. കമ്മീഷൻ റിപ്പോർട്ട് കണ്ണും പൂട്ടി നടപ്പാക്കരുതെന്നും കമ്മീഷൻ കോടതിയല്ല, തലപ്പത്ത് ജഡ്ജിയുമല്ലെന്നും ജസ്റ്റിസ് അരിജിത്ത് പസായം മുന്നറിയിപ്പ് നൽകി. അന്വേഷണ ഏജൻസിയുടെ പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്നും പസായത്ത് നിയമോപദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് അരിയത് പസായത്തിൽനിന്നാണ് കേസിൽ സർക്കാർ നിയമോപദേശം തേടിയിരുന്നത്.

ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിന് ഉൾപ്പെടെ കേസെടുത്ത് അന്വേഷിക്കുമെന്നു സോളർ റിപ്പോർട്ട് ആദ്യം ചർച്ച ചെയ്ത മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിയമവശം ചീഫ് സെക്രട്ടറിയും നിയമവകുപ്പും എതിർത്തതിനെ തുടർന്ന് നിയമോപദേശം തേടാൻ തൊട്ടടുത്ത മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തുടർന്ന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ഏതെങ്കിലും പ്രതിക്കെതിരെ ചുമത്തിയാൽ തന്നെ കേസ് നിലനിൽക്കാൻ സാധ്യത കുറവാണെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നൽകി. പ്രതിസ്ഥാനത്തുള്ളവർ ഇതു കോടതിയിൽ ചോദ്യംചെയ്താൽ എഫ്‌ഐആർ റദ്ദാക്കപ്പെടാമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിക്കുയും ചെയ്തിരുന്നു.

അതേസമയം കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമപരമായി നിലനിൽക്കില്ലെന്ന പൂർണ്ണ ബോധമുണ്ട. കേസ് വസ്തുതാപരമായി ശരിയല്ലെന്നതും ഉടനെ ബോധ്യമാകും. അന്വേഷണ ഏജൻസിയുടെ പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP