Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലെ ന്യൂ ഇറ സോളാർ കമ്പനിയിൽ പുതിയ ജോലി; കേസുകൾ വാദിക്കാൻ അഭ്യർത്ഥനയുമായി ആളൂരിനടുത്ത്; സേളാർ നായിക സരിത എസ് നായർ വീണ്ടും സജീവം

തമിഴ്‌നാട്ടിലെ ന്യൂ ഇറ സോളാർ കമ്പനിയിൽ പുതിയ ജോലി; കേസുകൾ വാദിക്കാൻ അഭ്യർത്ഥനയുമായി ആളൂരിനടുത്ത്; സേളാർ നായിക സരിത എസ് നായർ വീണ്ടും സജീവം

കൊച്ചി: സോളാർ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായർ തന്റെ വക്കീലാകാനുള്ള അഭ്യർത്ഥനയുമായി അഡ്വ.ബി ആളൂരിനടുത്ത്. തന്റെ ഭാഗത്തുനിന്നുള്ള ന്യായം അവതരിപ്പിക്കാനുള്ള അനുയോജ്യനായ വ്യക്തി എന്ന നിലയിലാണ് ആളൂരിനെ സരിത സമീപിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കേസുകളെല്ലാം വിചാരണയിലാണ്. പെരുമ്പാവൂർ കേസ് ഏകദേശം അവസാനഘട്ടത്തിലും. അടിയന്തരമായി എടുക്കേണ്ട ചില നടപടികളും ആളൂരിനെ അറിയിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിച്ചത് അഡ്വ. ആളൂരാണ്.

കേരളത്തിൽ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകൾ നടക്കുന്നതിനിടയിലും സരിത എസ് നായർ തമിഴ്‌നാട്ടിലെ സോളാർ കമ്പനിയിൽ ജോലിക്ക് കയറി. മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്ട് ഹെഡായാണ് സരിത ചുമതലയേറ്റിരിക്കുന്നതും. മാർക്കറ്റിങ് ജോലിയിൽ നിൽക്കുമ്പോഴാണ് കേസിൽ പെട്ടുപോയതെന്നും പുതിയ ജോലിയിൽ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു.

രണ്ടു മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാർ പവർ പദ്ധതിക്കാണ് മേൽനോട്ടം വഹിക്കുന്നത്. തമിഴ്‌നാട്ടിൽ ഏകജാലക സംവിധാനമാണ് പദ്ധതികൾക്കുള്ളതെന്നും കേരളത്തിൽ വ്യവസായം നടത്തിയതിലും എളുപ്പമാണ് അവിടെയെന്നും സരിത അഭിപ്രായപ്പെട്ടു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP