Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലസ്ഥാനത്ത് മകൻ പിതാവിനെ കഴുത്തു ഞെരിച്ച് കൊന്നത് ഭാര്യയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ; സ്ത്രീ വിഷയത്തിന്റെ പേരിൽ കൊല്ലപ്പെട്ടയാൾ മുമ്പ് ആരോപണ വിധേയനും

തലസ്ഥാനത്ത് മകൻ പിതാവിനെ കഴുത്തു ഞെരിച്ച് കൊന്നത് ഭാര്യയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ; സ്ത്രീ വിഷയത്തിന്റെ പേരിൽ കൊല്ലപ്പെട്ടയാൾ മുമ്പ് ആരോപണ വിധേയനും

തിരുവനന്തപുരം : ഭാര്യയെ കടന്നു പിടിക്കാൻ ശ്രമിച്ച അച്ഛനെ മകൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. തിരുവനന്തപുരം ജഗതി കുരുക്കുവിളാകം ടി.സി 16/1200 വീട്ടിൽ കെ. രവീന്ദ്രൻ നായർ (58) ആണ് കൊല്ലപ്പെട്ടത്. രവീന്ദ്രൻ നായരുടെ മൂത്ത മകൻ രാജേഷാണ് (33) അച്ഛനെ കൊലപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തിയ പ്രതി കീഴടങ്ങി.

സ്ത്രീ വിഷയവുമായി ബന്ധങ്ങളെ തുടർന്ന് അച്ഛനും മക്കളും തമ്മിൽ ഇടയ്ക്കിടെ വാക്കേറ്റം ഉണ്ടാകാറുണ്ടായിരുന്നു. അഞ്ചു വർഷം മുൻപ് ഭാര്യ മരിച്ചതോടെ രവീന്ദ്രൻ നായർ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. അടുത്തിടെ ഈ ബന്ധത്തിൽ നിന്നും വിട്ടുമാറിയ ഇയാൾ കരമനയിലുള്ള ഒരു ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ വീട്ടിലെത്തിയ രവീന്ദ്രൻ രാജേഷിന്റെ ഭാര്യയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രവീന്ദ്രൻനായരുടെ ഭാര്യ 5 വർഷം മുമ്പ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. അതിന് ശേഷം മറ്റൊരു സ്ത്രീയുമായി കഴിഞ്ഞെങ്കിലും അതും ഉപേക്ഷിച്ച് ഇപ്പോൾ കരമന തളിയൽ അരശുംമൂട് അമ്പലത്തിന് സമീപമുള്ള ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഒരു വർഷമായി ഇയാൾ ഇവിടെയുണ്ട്. നേരത്തേ മൂക്കുന്നിമലയിലെ ഒരു ക്വാറിയിലെ മാനേജരായിരുന്നു.

അവിടെ നിന്നും പിരിഞ്ഞ ശേഷം ഡ്രൈവറായി ജോലിയെടുത്ത് ലോഡ്ജിൽ താമസിക്കും. ഇയാൾക്ക് രണ്ട് മക്കളുണ്ടെങ്കിലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായതിനാൽ ഇയാളെ അവരും ഉപേക്ഷിച്ചു. അതിനാൽ ഇയാൾ ശാസ്ത്രി നഗറിലെ സഹോദരിയുമായി മാത്രമേ സൗഹൃദമുണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി മൂത്ത മകനായ രാജേഷ് (33) ലോഡ്ജ് മുറിയിലെത്തി അച്ഛനുമായി കുറേ നേരം സംസാരിച്ചിരുന്നു. ഇതിനിടെ വഴക്കായി. അടുത്തിടെ രാജേഷിന്റെ വീട്ടിലെത്തിയ രവീന്ദ്രൻനായർ രാജേഷിന്റെ ഭാര്യയെ കടന്നുപിടിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് വഴക്കായത്.

ഒടുവിൽ മുറിയിലുണ്ടായിരുന്ന തോർത്തെടുത്ത് അച്ഛനെ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. ഉടൻ തന്നെ ഇയാൾ വിവരം പൊലീസിനെയും അറിയിച്ചു. കരമന പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP