Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥിരമായി അശ്ലീല സിനിമകൾ കാണുന്ന മകൻ അമ്മയെ ബലാത്സംഗം ചെയ്തു; അമ്മയുടെ പരാതിയിൽ 22കാരനായ മകൻ അറസ്റ്റിൽ: മുമ്പ് പലതവണയും മകൻ ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ചിരുന്നതായും അമ്മയുടെ പരാതി

സ്ഥിരമായി അശ്ലീല സിനിമകൾ കാണുന്ന മകൻ അമ്മയെ ബലാത്സംഗം ചെയ്തു; അമ്മയുടെ പരാതിയിൽ 22കാരനായ മകൻ അറസ്റ്റിൽ: മുമ്പ് പലതവണയും മകൻ ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ചിരുന്നതായും അമ്മയുടെ പരാതി

അഹമ്മദാബാദ്: അശ്ലീല സിനിമകൾക്ക് അടിമയായ മകൻ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലൻപുരിലെ പഠാൻ പട്ടണത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 46കാരിയായ അമ്മയെ 22കാരനായ മകൻ ബലാത്സംഗത്തിന് ഇരയാക്കിയത്. വീടിനുള്ളിൽ ഉറങ്ങി കിടന്ന അമ്മയെ രാത്രി ഒരു മണിയോടെ മകൻ ആക്രമിക്കുക ആയിരുന്നു. വായപൊത്തി പിടിച്ചതിനാൽ മറ്റാരും സംഭവം അറിഞ്ഞില്ല.

വെള്ളം കുടിക്കാനെന്ന വ്യാജേന മുറിയിലെത്തിയാണ് പ്രതി സ്വന്തം അമ്മയോട് അതിക്രമം കാണിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുന്ന അന്ന് രാത്രിയും യുവാവ് മൊബൈലിൽ പോൺ സിനിമകൾ കണ്ടിരുന്നു. അമ്മയുടേയും 20കാരിയായ സഹോദരിയുടെയും മുന്നിൽ വെച്ച് വരെ അശ്ലീല വീഡിയോകൾ യുവാവ് കാണുമായിരുന്നു. മുമ്പ് പല തവണ തന്നോട് മകൻ ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിന് ശേഷം വലിയ മാനസിക പ്രശ്‌നം നേരിട്ടതിനാൽ ഇവർ സംഭവം പുറത്ത് പറഞ്ഞില്ല. പിന്നീട് ഇവർ ഇക്കാര്യം ഭർത്താവിനോടും ഭർത്താവ് മൂത്തമകനോടും അറിയിക്കുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് പൊലീസിൽ പരാതി നൽകുക ആയിരുന്നു. ബലാത്സംഗ കുറ്റത്തിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP