Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആ കളി വേണ്ട; കളമശ്ശേരിയിൽ ബ്രയിൻ മാപ്പിങിന് സൂരജിനെ കിട്ടില്ല; സലിംരാജിന്റെ വഴിയേ നുണപരിശോധനയ്ക്കില്ലെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറിയും

ആ കളി വേണ്ട; കളമശ്ശേരിയിൽ ബ്രയിൻ മാപ്പിങിന് സൂരജിനെ കിട്ടില്ല; സലിംരാജിന്റെ വഴിയേ നുണപരിശോധനയ്ക്കില്ലെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറിയും

കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിൽ നുണപരിശോധനക്ക് തയ്യാറല്ലെന്ന് ടി ഒ സൂരജ്. എറണാകുളം സിജെഎം കോടതിയിലാണ് ഈ വിവരം അറിയിച്ചത്. നുണപരിശോധന ആവശ്യപ്പെട്ട് സിബിഐ ആണ് അപേക്ഷ നൽകിയത്.സിബിഐ സമർപ്പിച്ച അഗപക്ഷയിൽ സൂരജ് സത്യവാങ്മൂലം നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജ് പ്രതിയായ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിൽ സൂരജും സംശയത്തിന്റെ നിഴലിലായിരുന്നു . കേസിൽ സിബിഐ സൂരജിനെ ചോദ്യം ചെയ്തിരുന്നു. വിജലൻസ് അന്വേഷണത്തിൽ സൂരജിന് 183 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കളമശ്ശേരി ഭൂമി തട്ടിപ്പുകേസിൽ മറ്റുപ്രതികളുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാൻ സൂരജിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ്, നാർക്കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകൾക്കായിരുന്നു നീക്കം. സൂരജ് ലാൻഡ് റവന്യൂ കമീഷണറായിരിക്കെയാണ് ഭൂമി തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തേ സൂരജിനെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മുൻ ഗൺമാനായ സലിംരാജ്, അബ്ദുൽ മജീദ്, എറണാകുളം കലക്ടറേറ്റിലെ ലാൻഡ് റവന്യൂ സെക്ഷനിലെ യു.ഡി.സി ഗീവർഗീസ് എന്നിവരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ ശ്രമിച്ചെങ്കിലും ഇവർ അനുമതി നൽകാത്തതിനത്തെുടർന്ന് സിബിഐ നീക്കം പരാജയപ്പെട്ടിരുന്നു. സലിംരാജിന്റെ മൊബൈൽ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ പിടിച്ചച്ചെടുക്കാനുള്ള സിബിഐയുടെ നീക്കവും പാളി.

സലിംരാജ് പ്രതിയായ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസിൽ സൂരജിന്റെ പങ്കിനെക്കുറിച്ച് ലാന്റ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കമലവർധനറാവു ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ചോദ്യംചെയ്യൽ. കളമശ്ശേരി തൃക്കാക്കര നോർത്ത് വില്ലേജിലെ പത്തടിപ്പാലം സ്വദേശി എൻ.എ. ഷറീഫയുടെ 25 കോടിയോളം രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ 2012 ലാണ് ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന സൂരജ് വിവാദഭൂമിയുടെ പോക്കുവരവ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

സലിംരാജിന് സൂരജ് കൂട്ടുനിൽക്കുകയായിരുന്നു. തണ്ടേപ്പേര് തിരുത്തി ഭൂമി തട്ടിയെടുക്കാൻ സലിംരാജ് ഭരണതലത്തിൽ സ്വാധീനിച്ചിരുന്നുവെന്നും പരാതിക്കാരിയായ എൻ.എ. ഷെറീഫയും മക്കളായ നാസറും നൗഷാദും ആരോപിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവിൽ കോടതിയാണെന്നിരിക്കെ ബന്ധപ്പെട്ടവരുടെ വാദംപോലും കേൾക്കാതെ ഉന്നതസ്വാധീനത്തിന് വഴങ്ങി സൂരജ് ഭൂമിതട്ടിപ്പിന് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.

കളമശ്ശേരിയിലെ ഭൂമി സലിംരാജിന്റെ ബന്ധുക്കൾക്ക് കൈമാറാൻ ഉദ്യോഗസ്ഥതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യമാണ് സിബിഐ അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിസ്ഥാനത്തുനിന്നും സൂരജിനെ സസ്‌പെന്റ് ചെയ്തിരുന്നു.

മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP