Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ 13 വയസ്സുകാരിയെ 40 പേർ പീഡിപ്പിച്ചതായി പരാതി; മാതാപിതാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; വെളിപ്പെടുന്നത് മറ്റൊരു സൂര്യനെല്ലി

മലപ്പുറത്തെ 13 വയസ്സുകാരിയെ 40 പേർ പീഡിപ്പിച്ചതായി പരാതി; മാതാപിതാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; വെളിപ്പെടുന്നത് മറ്റൊരു സൂര്യനെല്ലി

മലപ്പുറം: സൂര്യനെല്ലി മാതൃകയിലെ പെൺവാണിഭം വീണ്ടുമെത്തുന്നുവോ? കോട്ടയ്ക്കലിനു സമീപത്തെ പുലിക്കോട്ടിൽ നടന്നത് സൂര്യനെല്ലിക്ക് സമാനമായത് തന്നെയാണ്. കേസിൽ ആറാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന മാതാപിതാക്കളെ പൊലീസ് പിടികൂടി.

കോട്ടയ്ക്കൽ ഏരിയയിലെ ഒരു ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി രണ്ടുമാസം മുൻപ് ചൈൽഡ് ലൈനിന് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാർട്ടേഴ്‌സിലെത്തി പരിശോധന നടത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറം ലോകമറിയുന്നത്.

13വയസ്സുകാരിയെ അച്ഛനുമമ്മയും ചേർന്ന് വേശ്യാവൃത്തിക്ക് കൊണ്ടുപോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി തിങ്കളാഴ്ച പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളെ കോട്ടയ്ക്കൽ പൊലീസിന് കൈമാറി. നാൽപതോളംപേർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കുട്ടിനൽകിയ മൊഴി. നാലാക്ലൂസുമുതൽ പീഡനത്തിരയാകുന്നുണ്ട്. ഏജന്റുമാർവഴിയാണ് അമ്മ കുട്ടിയെ പലർക്കുമെത്തിക്കുന്നത്. ഇവരുടെ മൂത്തമകളുടെ ഭർത്താവും സമീപത്തു തന്നെയുള്ള രണ്ടുയുവാക്കളും ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്.

സംഭവം അറിഞ്ഞ് ചൈൽഡ് ലൈൻ അധികൃതർ എത്തുമ്പോൾ ഇവർ താമസംമാറാനുള്ള ഒരുക്കത്തിലായിരുന്നു. കുട്ടിയെ കൊണ്ടുപോവുന്നത് അമ്മ ശക്തമായി എതിർക്കുകയുംചെയ്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നൽകാൻ ഇവർ പൊലീസ് സ്‌റ്റേഷനിലെത്തി. അപ്പോഴാണ് മാതാപിതാക്കളെ കസ്റ്റഡിയിൽ എടുത്തത്. ഈ കുട്ടിയടക്കം ഏഴുമക്കളുണ്ടിവർക്ക്. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം അറസ്റ്റുണ്ടാകുമെന്ന് കോട്ടയ്ക്കൽ പൊലീസ് പറഞ്ഞു.

കുട്ടിയെ ചൈൽഡ്‌ലൈൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. ഹാരിസ് പഞ്ചിളിക്കു മുന്നിൽ ഹാജരാക്കിയ ശേഷമാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ചൈൽഡ്‌ലൈൻ പ്രവർത്തകരായ മുഹ്‌സിൻ പരി, രജീഷ് ബാബു, റാഷിദ്, റൂബി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP