Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിക്കെതിരെ പി സി ജോർജ് നടത്തിയത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ പരാമർശം; പിസിക്കെതിരെ നടപടി എടുക്കാൻ തന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

നടിക്കെതിരെ പി സി ജോർജ് നടത്തിയത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ പരാമർശം; പിസിക്കെതിരെ നടപടി എടുക്കാൻ തന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിനിരയായ നടിക്ക് നേരെ പി സി ജോർജ് നടത്തിയത് മനുഷ്യത്യ വിരുദ്ധമായ പരാമർശം. രാത്രിയിൽ ഒരു കാറിൽ ഒറ്റപ്പെട്ടു പോയ ഒരുസ്ത്രീ മാനസികാമായും ശാരീരികമായും പീഡിപ്പിക്കപ്പെടുമ്പോൾ രണ്ടാം ദിവസം ജോലിക്ക് പോയതെങ്ങനെ എന്ന തരത്തിലുള്ള പിസി ജോർജിന്റെ ചോദ്യങ്ങൾ തികച്ചും മനുഷ്യത്വ വിരുദ്ധമാണെന്നാണ് സ്പീക്കർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ സ്പീക്കർ നിയമ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് പി.സി ജോർജ് വിഷയം കൈമാറാനാണ് നീക്കമെന്നാണ് കരുതുന്നത്. ഫേസ്‌ബുക്കിലാണ് ശ്രീരാമകൃഷ്ണൻ ഇക്കാര്യം സൂചിപ്പിച്ചത്. താൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീരാമകൃഷ്ണൻ എഫ്ബിക്കുറിപ്പിൽ പറഞ്ഞു.

പി.സി ജോർജ് നടിക്കെതിരെ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണ്. ഇത്തരം സംഭവങ്ങളിൾ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത് ക്രിമിനലുകൾക്ക് പ്രോത്സാഹനമാകുമെന്നും ശ്രീരാമകൃഷ്ണൻ പറയുന്നു. സ്പീക്കറുടെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.

പൊലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണന യിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവർക്ക് ലഭിക്കേണ്ട ശിക്ഷയെ

സംബന്ധിച്ചോ എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയിൽ കയറി
അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
എന്നാൽ അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങവേ നിർമ്മാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേൾക്കുകയും ചെയ്തതാണ്.
'അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ '
എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെനിലപാട്. ശരിയാണെന്നു തോന്നുന്നവർക്ക് ഐക്യപ്പെടാം. അല്ലാത്തവർക്ക് വിയോജിക്കാം.
ഇത്തരം സംഭവങ്ങളിൾ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത് ക്രിമിനലുകൾക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകൾ ഉണ്ടാകാൻപാടില്ല എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു മനുഷ്യൻ എന്നനിലയിലുള്ള എന്റെഉറച്ച ബോധ്യമാണിത്.
ഈ സംഭവത്തിൽ ഞാൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാൻ കഴിയുമെന്ന് ചിലസുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി.
തീർച്ചയായും സാധ്യമായതെല്ലാം ചെയ്യും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP