Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രളയം: നിലമ്പൂർ, ഏറനാട് താലൂക്കുകൾക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും; നഷ്ടങ്ങൾ കണക്കാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഭരണ സമിതി

പ്രളയം: നിലമ്പൂർ, ഏറനാട് താലൂക്കുകൾക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും; നഷ്ടങ്ങൾ കണക്കാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഭരണ സമിതി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം:നിലമ്പൂർ, ഏറനാട് താലൂക്കുകളിലുണ്ടായ പ്രളയക്കെടുതി പരിഹരിക്കാൻ പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ പഞ്ചാത്ത് വിളിച്ച് ചേർത്ത അടിയന്തിര ബോർഡ് യോഗം തീരുമാനിച്ചു.യഥാർത്ഥ നഷ്ടങ്ങൾ കണക്കാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. ഇതുവരെ കണക്കാക്കപ്പെട്ട നഷ്ടത്തിന്റെ കണക്കുകൾ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും തീർത്തും അപര്യാപ്തവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പരമ്പരാഗതമായി തുടരുന്ന മാനദണ്ഡങ്ങൾ ഒഴിവാക്കി നഷ്ടപരിഹാരത്തുക കണക്കാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് തയ്യാറാക്കുന്ന പാക്കേജിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ പ്രതിനിധിസംഘം പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുന്നതിന് തീരുമാനിച്ചു.

റോഡുകളുടെ പുനരുദ്ധാരണം, വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസം, ഭാഗികമായി തകർന്ന വീടുകളുടെ പുനർനിർമ്മാണം, തുടങ്ങിയവ ഉൾപ്പെടുത്തി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതിനു വേണ്ടിവരുന്ന തുക എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മണ്ഡലത്തിലെ അതിർത്തി നോക്കാതെ അനുവദിക്കുന്നതിന് വേണ്ടി ഗവൺമെന്റിന്റെ പ്രത്യേകം ഉത്തരവിനായി സമീപിക്കും. ഇതിനുപുറമേ, ജില്ലയിലെ ഗ്രാമ ,ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് കൂടി പണ്ട് സമാഹരിക്കുവാൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയാണ് തയ്യാറാക്കുക. ഈ പദ്ധതി നിലവിലുള്ള മാനദണ്ഡങ്ങൾ പരിഗണിക്കാതെ നടപ്പിലാക്കുന്നതിന് ഗവൺമെന്റ് നിന്ന് പ്രത്യേക അനുമതിക്കായി സമർപ്പിക്കും .ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അവരുടെ സംഭാവന ഈ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി സമാഹരിക്കുന്ന നിധിയിലേക്ക് നൽകും.

പൊതുജനങ്ങളിൽനിന്നും ഈ പദ്ധതിക്കായി പ്രത്യേക ഫണ്ട് സമാഹരണം നടത്തും. ശ്രമദാന പ്രവർത്തനങ്ങൾക്കായി സന്നദ്ധസംഘടനകളുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്തും. പ്രളയബാധിത പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ പ്രത്യേക യോഗം വിളിക്കും. ജില്ലയിലെ മുഴുവൻ പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായം ലഭ്യമാക്കുന്നതിനുവേണ്ടി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും യോഗവും വിളിച്ചുചേർക്കും. 16ന് വ്യാഴാഴ്ച ജില്ലാപഞ്ചായത്ത് സ്റ്റിയറിങ് കമ്മറ്റി യോഗം ചേർന്നു ഭാവി പരിപാടികൾക്ക് അന്തിമ രൂപം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP