Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജിനാമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളെ പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേകസംഘം വരുന്നു; അറിയിപ്പ് പ്രദർശിപ്പിക്കാത്ത ഹോട്ടലുകളുടെ പിഴ രണ്ട് ലക്ഷമെന്നത് ഉയർത്താനും നീക്കം

അജിനാമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളെ പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേകസംഘം വരുന്നു; അറിയിപ്പ് പ്രദർശിപ്പിക്കാത്ത ഹോട്ടലുകളുടെ പിഴ രണ്ട് ലക്ഷമെന്നത് ഉയർത്താനും നീക്കം

പാലക്കാട്: അജിനാമോട്ടോ ഉപയോഗിച്ച് ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്ന ഹോട്ടലുകൾക്ക് മൂക്കുകയറിടാൻ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേകസംഘം വരുന്നു. അജിനാമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളിൽ ആ വിവരം പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക സംഘം വരുന്നത്.

ഈ വിവരം പ്രദർശിപ്പിക്കാത്ത ഹോട്ടലുകൾക്ക് ചുമത്തിയിരുന്ന പിഴ രണ്ട് ലക്ഷമായിരുന്നത് ഇനിയും ഉയർത്തു. ഭക്ഷ്യസുരക്ഷാവകുപ്പ് മൊബൈൽ! വിജിലൻസ് സ്‌ക്വാഡിന്റെ നിയന്ത്രണത്തിലായിരിക്കും സംഘം. ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം അസി. കമ്മിഷണർമാരെ ഉൾപ്പെടുത്തിയാകും ഈ സംഘത്തിന്റെ പ്രവർത്തനം.

നിയമ പ്രകാരം അജിനാമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകൾ 'ഈ സ്ഥാപനത്തിൽ താഴെപറയുന്ന ഭക്ഷ്യവസ്തുക്കളിൽ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് (അജിനോമോട്ടോ) ചേർക്കുന്നു. ഈ ഭക്ഷണം ഒരു വയസ്സിൽതാഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻപാടില്ല' എന്നെഴുതി പ്രദർശിപ്പിക്കണം. ഇത് പ്രദർശിപ്പിക്കാതെ അജിനോമോട്ടോ ചേർക്കുന്ന ഹോട്ടലുകളുടെയും ബേക്കറികളുടെയും പേരിൽ കർശനനടപടിയുണ്ടാകും.

അജിനോമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളിൽ അറിയിപ്പ് പ്രദർശിപ്പിച്ചില്ലെങ്കിൽ മുമ്പ് രണ്ടുലക്ഷംവരെ പിഴയീടാക്കി സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. അതിനേക്കാൾ പിഴയീടാക്കാനാണ് ആലോചിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അജിനോമോട്ടോയുടെ ഉപയോഗം വ്യാപകമായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി.

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അജിനോമോട്ടോയെ താരതമ്യേന സുരക്ഷിതമെന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഒന്നുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ തലച്ചോറിന്റെ ആവരണത്തിന് പൂർണ വളർച്ചയെത്താത്തതിനാൽ അവർക്ക് അജിനോമോട്ടോ ദോഷകരമാണെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു. അലർജിയുള്ളവർക്ക് വായ്ക്കകത്ത് മുറിവ്, നീർക്കെട്ട് എന്നിവയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP