Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട്ട് മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം; ബ്ലേഡ് പലിശക്കാരൻ അറസ്റ്റിൽ

പാലക്കാട്ട് മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം; ബ്ലേഡ് പലിശക്കാരൻ അറസ്റ്റിൽ

പാലക്കാട്: കോട്ടായിയിൽ വയോധികയും ഇരട്ടകളായ ആൺമക്കളും വീടിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പലിശക്കാരൻ കോട്ടായി സ്വദേശി രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. പാലക്കാട്‌ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയതെന്ന ആരോപണം ഉയർന്നതിനാൽ ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ്.

കോട്ടായി വറോട് ഗോകുലത്തിൽ മാധവിക്കുട്ടി (80), മക്കളായ വിനോദ് (38), പ്രമോദ് (38) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ 40 സെന്റ് ഭൂമി ബ്ലേഡുകാരുടെ കൈവശമാണെന്ന് സൂചനയുണ്ട്. പലിശ കൊടുക്കാത്തതിനെ തുടർന്ന് ബ്ലേഡുകാരുടെ ഭീഷണി ഉണ്ടായിരുന്നതായും വികലാംഗനായ മകനെ കൊള്ളപ്പലിശക്കാർ മർദിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP