Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചി ഗോൾഡ് സൂക്ക് ഷോപ്പിങ് മാളിലെ ബിഗ് ബസാർ ഷോറൂം ട്രയൽ റൂമിൽ ഒളിക്യാമറ; ടെക്‌സ്‌റ്റെയിൽസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

കൊച്ചി ഗോൾഡ് സൂക്ക് ഷോപ്പിങ് മാളിലെ ബിഗ് ബസാർ ഷോറൂം ട്രയൽ റൂമിൽ ഒളിക്യാമറ; ടെക്‌സ്‌റ്റെയിൽസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളിലെ ട്രയൽ റൂമിൽ ഒളിക്യാമറ വച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. വൈറ്റിലയിലുള്ള ഗോൾഡ് സൂക്ക് മാളിലാണ് സംഭവം. ഷോപ്പിങ് മാളിലെ ബിഗ്ബസാർ ഷോറൂമിലെ ട്രയൽറൂമിൽ മൊബൈൽക്യാമറ കാണപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാരനെ അറസ്റ്റു ചെയ്തത്. അരൂർ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ജീവനക്കാരുടെ മൊബൈൽ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഉച്ച ഭക്ഷണ സമയത്താണ് ഇയാൾ ട്രയൽ റൂമിൽ മൊബൈൽ വച്ചത്.തുണികൾക്കിടയിൽ മൊബൈൽ കണ്ടെത്തിയ ഒരു യുവതി നൽകിയ പരാതി പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇയാൾ കഴിഞ്ഞ ആഴ്ചയാണ് ഷോപ്പിൽ ജോലിയ്‌ക്കെത്തിയതെന്നും പൊലീസ് പറഞ്ഞു.

വസ്ത്രം വാങ്ങാനെത്തിയ പാലാരിവട്ടം സ്വദേശിനിയാണ് ഒളിക്യാമറ കണ്ടെത്തിയത്. വസ്ത്രം യോജിച്ചതാണോ എന്നറിയാൻ ട്രയൽ റൂമിലെത്തി ധരിച്ചുനോക്കുന്നതിനിടെ യുവതിയുടെ മുടിയിലെ ക്ലിപ് താഴെ വീണു. ഇതെടുക്കാൻ ശ്രമിക്കുമ്പോഴാണ് ട്രയൽ റൂമിൽ അടുക്കിവച്ചിരുന്ന വസ്ത്രങ്ങൾക്കിടയിൽ മൊബൈൽ ഫോണിൽ ക്യാമറ ഓൺ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് യുവതി ഭർത്താവുമൊത്ത് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ സെയിൽസ്മാനായ പ്രതി ഷാജഹാനെ പിടികൂടിയത്. സ്ത്രീകളുടെ ദൃശ്യം പകർത്താനായി ഇയാൾ മൊബൈൽ ഫോൺ വസ്ത്രങ്ങൾക്കിടയിൽ വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിലർ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങളും ഫോണിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഷാജഹാൻ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ സ്ഥാപനത്തിന് ബന്ധമില്ലെന്നു പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP