Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോട്ടലിനുള്ളിലേക്ക് ചാടിവീണ തെരുവുനായ ഉടമയെ കടിച്ചു കുടഞ്ഞു; മുഖത്തിന്റെ ഒരു വശം പട്ടി കടിച്ചെടുത്തു; ഭക്ഷണം വിളമ്പിക്കൊണ്ടു നിൽക്കേ നായയുടെ കടിയേറ്റത് ഉടമ സോമന്; ഗുരുതരാവസ്ഥയിൽ പുല്ലാട് എക്സലന്റ് ഹോട്ടൽ ഉടമ

ഹോട്ടലിനുള്ളിലേക്ക് ചാടിവീണ തെരുവുനായ ഉടമയെ കടിച്ചു കുടഞ്ഞു; മുഖത്തിന്റെ ഒരു വശം പട്ടി കടിച്ചെടുത്തു; ഭക്ഷണം വിളമ്പിക്കൊണ്ടു നിൽക്കേ നായയുടെ കടിയേറ്റത് ഉടമ സോമന്; ഗുരുതരാവസ്ഥയിൽ പുല്ലാട് എക്സലന്റ് ഹോട്ടൽ ഉടമ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭക്ഷണം കഴിക്കാൻ വന്നവർ അടക്കം പത്തോളം പേർ നോക്കി നിൽക്കേ ഹോട്ടലിനുള്ളിൽ കയറി തെരുവുനായ ഉടമയെ ആക്രമിച്ചു. മുഖത്തിന്റെ ഒരു വശം മുഴുവൻ നായ കടിച്ചെടുത്തു. ഉടമ ഗുരുതരാവസ്ഥയിൽ. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ പുല്ലാട് എക്സലന്റ് ഹോട്ടലിൽ കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു സംഭവം.

പുല്ലാട് പ്ലാംചുവട് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന കുറുങ്ങഴ ധർമ്മശാസ്താക്ഷേത്രത്തിന് സമീപം തുണ്ടിയിൽ ടി.കെ. സോമനെ (53) യാണ് നായ കടിച്ചു കുടഞ്ഞത്. ഉച്ചഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയവർക്ക് ചോറ് വിളമ്പുകയും അവരോട് സംസാരിക്കുകയുമായിരുന്നു സോമൻ. ഇതിനിടെയാണ് എങ്ങു നിന്നോ പൊട്ടി വീണതു പോലെ ഒരു നായ ഹോട്ടലിലേക്ക് വന്നത്. ഇരയെ കണ്ട വന്യമൃഗത്തേപ്പോലെ കുരച്ചു കൊണ്ട് അത് സോമന് നേരെ ചാടിവീണു.

മുഖത്താണ് നായ ചാടിപ്പിടിച്ചത്. മുഖത്ത് കടിച്ചു തൂങ്ങിയ നായയെ മോചിപ്പിക്കാൻ സോമൻ ആവുന്നത് ശ്രമിച്ചെങ്കിലും നടന്നില്ല. മുഖത്തിന്റെ ഇടതുഭാഗം പുർണമായും കടിച്ചു പറിച്ചു. മൂക്ക്, ചിറി എന്നിവിടങ്ങളിലും കടിയേറ്റു. ഹോട്ടലിലുണ്ടായിരുന്നവർ നായയെ അടിച്ചോടിക്കുകയായിരുന്നു. തുടർന്ന് കോഴഞ്ചേരി ജില്ലാആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു.

32 കുത്തിവെയ്പുകൾ ഇതിനകം എടുത്തു. മുഖത്ത് 29 തുന്നലുകളും വേണ്ടി വന്നു. ഇപ്പോഴും സോമൻ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP