Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നു; ശിരസ്സുനമിച്ച് അഭിനന്ദനമറിയിക്കുന്നു;സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണമെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാർദ്രമായ പ്രവൃത്തി; വധശിക്ഷക്ക് വിധിക്കപ്പെട്ട അർജുനനെ രക്ഷിക്കാൻ മോചന ദ്രവ്യം സ്വരൂപിച്ച് നൽകിയ മുനവ്വറലി ശിഹാബ് തങ്ങളെ അഭിനന്ദിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നു; ശിരസ്സുനമിച്ച് അഭിനന്ദനമറിയിക്കുന്നു;സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണമെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാർദ്രമായ പ്രവൃത്തി; വധശിക്ഷക്ക് വിധിക്കപ്പെട്ട അർജുനനെ രക്ഷിക്കാൻ മോചന ദ്രവ്യം സ്വരൂപിച്ച് നൽകിയ മുനവ്വറലി ശിഹാബ് തങ്ങളെ അഭിനന്ദിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

കോഴിക്കോട്: കുവൈത്തിൽ വെച്ച് മരണശിഷക്ക് വിധിക്കപ്പെട്ട മുത്തുവിനെ രക്ഷിക്കാനായി മോചനദ്രവ്യം സ്വരൂപിച്ച് നൽകിയ മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷണൻ. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ശ്രീരാമകൃഷ്ണൻ മുനവ്വറലിയെ അനുമോദിച്ചത്.

'തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന മാലതിക്ക് ഭർത്താവിനെയും മകൾ പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാൻ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടൽ തുണയാകുന്നുവെന്ന വർത്തയറിഞ്ഞ് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു, നന്മയുടെ പ്രകാശ കിരണങ്ങൾ എവിടെ നിന്നു വന്നാലും അത്യന്തം ആഹ്ലാദകരമാണ്, അഭിമാനകരമാണ' പി.ശ്രീരാമകൃഷണൻ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്‌നാട്ടിലെ തഞ്ചാവൂർ അത്തിവെട്ടി അർജുനൻ അത്തിമുത്തുവിന്റെ ഭാര്യ എ മാലതിയും പിതാവ് ദുരൈ രാജും സഹായം തേടി കൊടപ്പനക്കൽ തറവാട്ടിലെത്തി മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടത്. തുടർന്നാണ് തങ്ങൾ പണം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയത്. ഇങ്ങനെ സ്വരൂപിച്ച പണമാണ് അർജുനന്റെ കുടുംബത്തിന് കൈമാറിയത്.

മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് അർജുനനെ വധശിക്ഷക്ക് വിധിച്ചത്. കുവൈത്തിലെ ജലീബിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. നാലുവർഷം മുമ്പാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം കുടംബം മാപ്പുനൽകിയാൽ ശിക്ഷയിൽ ഇളവനുവധിക്കും. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നഷ്ടപരിഹാരമായി 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നു. ഇത് കണ്ടെത്താനാണ് മാലതിയും പിതാവും പാണക്കാട്ടെത്തിയത്. മുനവറലി തങ്ങൾ കൈമാറുന്ന 25 ലക്ഷവും കിടപ്പാടം പണയപ്പെടുത്തിയും മറ്റും മാലതി സ്വരൂപിച്ച അഞ്ചു ലക്ഷം രൂപയടക്കമുള്ള 30 ലക്ഷം കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് കൈമാറും. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകൾക്കും ഈ തുക ആശ്വാസമാകും. മലപ്പുറത്തെ മാധ്യമ പ്രവർത്തകരുടെ ശ്രമഫലമാണ് മുനവറലി ശിഹാബ് തങ്ങൾ വിഷയത്തിൽ ഇടപെടുന്നതും ഇത്രയും തുക സമാഹരിക്കാനുമായത്.

തങ്ങളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 25 ലക്ഷം രൂപ ഇന്നലെ മാലതിക്കും പിതാവിനും മലപ്പുറം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കൈമാറി. ഇന്ന് പാണക്കാട് വെച്ച് മാലതി സ്വരൂപിച്ച അഞ്ചുലക്ഷവുമടക്കം 30 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകാനാണ് തീരുമാനം. അവരിൽ നിന്നും മാപ്പ് നൽകിയതായുള്ള രേഖ കൈപ്പറ്റും. തുടർന്ന് ഇത് ഇന്ത്യൻ എംബസി വഴി ഖത്തൽ കോടതിയിലെത്തിക്കും.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന മാലതിക്ക് ഭർത്താവിനെയും മകൾ പൂജക്ക് അച്ഛനെയും തിരിച്ച് കിട്ടാൻ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഇടപെടൽ തുണയാകുന്നുവെന്ന വർത്തയറിഞ്ഞ് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. 1983 ൽ കുവൈറ്റിൽ വെച്ച് അബദ്ധത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട നഷ്ട പരിഹാരത്തുക 30 ലക്ഷമാണ്. ഇതിൽ 25 ലക്ഷം മുനവ്വറലി മുൻകൈയെടുത്ത് സ്വരൂപിച്ചുനൽകി.

വധിക്കപ്പെട്ട സഹോദരന്റെ കുടുംബത്തിന് പാണക്കാട്ടു വെച്ച് നഷ്ടപരിഹാരത്തുക നൽകി മാപ്പപേക്ഷയിൽ ഒപ്പിട്ടു വാങ്ങി കുവൈത്ത് കോടതിയിൽ സമർപ്പിച്ചു.മാലതിക്കും കൊച്ചുപൂജക്കും നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന കുടുംബനാഥനെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാം. . ഇങ്ങിനെയൊരു മാതൃകാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുനവ്വറലി തങ്ങളും ഇതിനോട് സഹകരിച്ച പട്ടർക്കടവൻ കുഞ്ഞാൻ, അദ്ദേഹത്തിന്റെ മകൻ റഹീം , എൻ. എ. ഹാരിസ്, മാളയിലെ അങജ ഫൗണ്ടേഷൻ, കുവത്തിലെ സ്റ്റെർലിങ് ഫൗണ്ടേഷൻ, സാലിം മണി എക്സ്ചേഞ്ച് തുടങ്ങി പേരു പറയാൻ ആഗ്രഹിക്കാത്ത സുമനസ്സുകളും സർവ്വോപരി മരണപ്പെട്ട സഹോദരന്റെ കുടുംബവും എല്ലാ നിലയിലും അഭിനന്ദനമർഹിക്കുന്നു .

മുനവ്വറലി തങ്ങൾക്കും മാപ്പ് കൊടുക്കാൻ വിശാലമനസ്‌കത കാണിച്ച മരണപ്പെട്ട സഹോദരന്റെ കുടുംബാംഗങ്ങൾക്കും ഈ പുണ്യ പ്രവൃത്തിയിൽ അകമഴിഞ്ഞു
സഹായിച്ച സുമനസ്സുകൾക്കും നന്ദി.
നന്മയുടെ പ്രകാശ കിരണങ്ങൾ
എവിടെ നിന്നു വന്നാലും അത്യന്തം ആഹ്ലാദകരമാണ്, അഭിമാനകരമാണ്.
മുനവ്വറലി ശിഹാബ്തങ്ങളുടെ ഈ നന്മ ഹൃദയംതുറന്ന് സ്വീകരിക്കുന്നു...
ശിരസ്സുനമിച്ച് അഭിനന്ദനമറിയിക്കുന്നു...
സംഘടനകളും വ്യക്തികളും തങ്ങളുടെ സ്വധീനവും ശക്തിയുമെങ്ങനെ വിനിയോഗിക്കണമെന്നതിന്റെ സൂചകമാണ് മുനവ്വറലിയുടെ ഹൃദയാർദ്രമായ പ്രവൃത്തി.
എല്ലാവിഭജനങ്ങൾക്കും വിത്യസ്തതകൾക്കും മേലെ മനസ്സുകളെ ഐക്യപ്പെടുത്തുന്ന മാനവികതയുടെ ധാരകൾ അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരിക്കുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. നമുക്ക് നന്മകളെ ആഘോഷിക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP