Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരത്തിന്റെ 771-ാം ദിവസം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും ശ്രീജിത്ത് സമരം തുടരുന്നു; അന്വേഷണം തുടങ്ങും വരെ സമരം തുടരാൻ ഉറപ്പിച്ച ശ്രീജിത്തിന് അഭിനന്ദന പ്രവാഹം

സമരത്തിന്റെ 771-ാം ദിവസം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും ശ്രീജിത്ത് സമരം തുടരുന്നു; അന്വേഷണം തുടങ്ങും വരെ സമരം തുടരാൻ ഉറപ്പിച്ച ശ്രീജിത്തിന് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: അനുജൻ ശ്രീജിവിന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ സമരം 771-ാം ദിവസം എത്തിയപ്പോൾ ശ്രീജിത്തിനെ തേടി ആ സന്തോഷ വാർത്ത എത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ്. എന്നാൽ സർക്കാർ ഉത്തരവ് കൈയിൽ കിട്ടിയിട്ടും അന്വേഷണം തുടങ്ങും വരെ സമരവുമായി മുന്നോട്ട് പോകാനാണ് ശ്രീജിത്ത് ഒരുങ്ങുന്നത്. ശ്രീജിത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ജയരാജൻ സമര സ്ഥലത്ത് നേരിട്ടെത്തിയാണ് വിജ്ഞാപനം കൈമാറിയത്. വിജ്ഞാപനം ഇറങ്ങിയതിൽ ശ്രീജിത്ത് സന്തോഷവാനാണ്. പക്ഷേ അന്വേഷണ സംഘം വന്നാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് ശ്രീജിത്തിന്റെ നിലപാട്. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം തള്ളിക്കളഞ്ഞിരുന്നു.

എന്നാൽ സോഷ്യൽ മീഡിയ പ്രശ്നം ഏറ്റെടുത്തതോടെ കേന്ദ്രവും അനുകൂല തീരുമാനം എടുത്തു. വിഷയം ഹൈക്കോടതിയുടെ മുന്നിലുമെത്തി. സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ അനുകൂല തീരുമാനവും എടുത്തു. ഈ സാഹചര്യത്തിലാണ് സിബിഐ എത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP