Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശ്രീജിത്തിന്റെ കസ്റ്റഡി മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഭാര്യ അഖില ഹൈക്കോടതിയിൽ; ജില്ലാ ജയിലിൽ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഭാര്യ അഖില ഹൈക്കോടതിയിൽ; ജില്ലാ ജയിലിൽ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജി ഹൈക്കടോതി ഫയലിൽ സ്വീകരിച്ചു.ശ്രീജിത്തിന്റെ ബന്ധുക്കളാണ് സിബിഐ അന്വേഷണം തേടിയത്. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ ആരോപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികൾ പൊലീസുകാരാണ്. അവർക്കെതിരായ കേസ് അവർ തന്നെ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. കേസുമായി ബന്ധപ്പെട്ട് റൂറൽ ടൈഗർ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, പൊലീസുകാർ പ്രതികളായ കേസ് പൊലീസുകാർ തന്നെ അന്വേഷിക്കുന്നത് ഉചിതമല്ല. ശ്രീജിത്തിന് മർദ്ദനമേറ്റത് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ഭാര്യ അഖില നൽകിയ ഹർജിയിൽ പറയുന്നു.

അതിനിടെ, ശ്രീജിത്തിന്റെ ഭാര്യ അഖില കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് ശ്രീജിത്തിനെ മർദ്ദിച്ച റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ് കുമാർ, സുമേഷ് എന്നീ പൊലീസുകാരെ അഖില തിരിച്ചറിഞ്ഞത്. അഖിലയെ കൂടാതെ അയൽവാസിയും ഇവരെ തിരിച്ചറിഞ്ഞു. 17 പേർക്കൊപ്പം നിറുത്തിയായിരുന്നു തിരിച്ചറിയൽ പരേഡ്. മൂന്ന് പ്രതികളേയും നേരത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ആറിന് രാത്രിയാണ് ആർ.ടി.എഫ് ശ്രീജിത്തിനെ വീട് വളഞ്ഞ് പിടികൂടിയത്. പൊലീസുകാർ മർദ്ദിച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന മാതാവ് ശ്യാമള, ശ്രീജിത്തിന്റെ ഭാര്യ അഖില എന്നിവരുടെ മൊഴികളാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിച്ചത്. ശ്രീജിത്തിനെ മൂവരും തൊഴിച്ചെന്ന് അയൽവാസികളും മൊഴി നൽകിയിരുന്നു. ഈ മാസം ആറിനാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒമ്പതിന് രാത്രി ശ്രീജിത്ത് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP