Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകൃഷ്ണ ജയന്തി ഇന്ന്; ബാലഗോകുലവും ബാലസംഘവും ഏറ്റുമുട്ടുമെന്ന് ഭയന്ന് പൊലീസ്; കണ്ണൂരിൽ കാനത്ത ജാഗ്രത; ഘോഷയാത്രയും ശോഭായാത്രയും കൂട്ടിമുട്ടാതിരിക്കാൻ മുൻകരുതൽ

ശ്രീകൃഷ്ണ ജയന്തി ഇന്ന്; ബാലഗോകുലവും ബാലസംഘവും ഏറ്റുമുട്ടുമെന്ന് ഭയന്ന് പൊലീസ്; കണ്ണൂരിൽ കാനത്ത ജാഗ്രത; ഘോഷയാത്രയും ശോഭായാത്രയും കൂട്ടിമുട്ടാതിരിക്കാൻ മുൻകരുതൽ

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ ഏറ്റവും രക്തച്ചൊരിച്ചിൽ കണ്ട മണ്ണിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തിയുടെ പേരിൽ ഒരു സംഘർഷമുണ്ടാകുമോ എന്ന ആശങ്കയിലാണ് കണ്ണൂർ ജനത. ബിജെപിയും സിപിഎമ്മും നേർക്കുനേർ ഏറ്റുമുട്ടി വെട്ടിയും കുത്തിയും നിരവധി പേർ മരണപ്പെട്ട കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശക്തിതെളിയിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കയാണ് ഇരുപാർ്ടികളും. ബാലഗോകുലത്തിന്റെ കീഴിൽ ശോഭായാത്രയും സിപിഎമ്മിന്റെ ബാലസംഘത്തിന്റെ കീഴിൽ ശോഭായാത്രയുമാണ് കണ്ണൂരിൽ ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷങ്ങൾക്കിടെ വ്യാപക ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനേത്തുടർന്നു കണ്ണൂർ ജില്ലയിലും കാസർഗോഡും പൊലീസ് കനത്ത ജാഗ്രത പുലർത്തുകയാണ്. സംഘപരിവാറിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾക്കു പുറമേ ഇന്നു സിപിഎമ്മും ഘോഷയാത്രകൾ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണിത്. പ്രശ്‌നബാധിതമേഖലകളായി പൊലീസ് കണ്ടെത്തിയ പ്രദേശങ്ങളിൽ ഇന്നലെത്തന്നെ ദ്രുതകർമസേനയെ വിന്യസിച്ചു.

പൊലീസ് അനുമതി നൽകാത്ത 20 കേന്ദ്രങ്ങളിൽ ബിജെപിയുടെ ശ്രീകൃഷ്ണജയന്തി ആഘോഷവും ഓണാഘോഷസമാപനമെന്ന പേരിൽ സിപിഎമ്മിന്റെ ആഘോഷവും നടക്കുന്നുണ്ട്. കണ്ണൂർ ചക്കരക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അഞ്ചുകേന്ദ്രങ്ങളിലും തലശേരി, മട്ടന്നൂർ, മയ്ിയൽ സ്‌റ്റേഷനതിർത്തികളിലെ ഇരുപതോളം കേന്ദ്രങ്ങളിലുമാണ് അനുമതിയില്ലാതെയുള്ള പരിപാടികൾ. ആർ.എസ്.എസ്. വിപുലമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി പോലുള്ള ചടങ്ങുകളിൽ അണികൾ ആകൃഷ്ടരാകുന്നതായാണു സിപിഐ(എം). വിലയിരുത്തൽ. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകളിൽ കുട്ടികളുടെയും സ്ത്രീകളുടെയും വർധിച്ചുവരുന്ന പങ്കാളിത്തം മുന്നിൽകണ്ടാണ് ബാലസംഘത്തിന്റെ പേരിൽ ആഘോഷപരിപാടികൾക്ക് ഇക്കുറി സിപിഐ(എം). രംഗത്തെത്തിയത്.

സിപിഎമ്മിനു ബിജെപിക്കും തുല്യശക്തിയുള്ള കേന്ദ്രങ്ങളായതിനാൽ സംഘർഷസാധ്യത കണക്കിലെടുത്താണ് ഇരുകൂട്ടരുടെയും പരിപാടികൾക്കു പൊലീസ് അനുമതി നൽകാതിരുന്നത്. അനുമതിയില്ലെങ്കിലും പരിപാടി നടത്തുമെന്ന് ഇരുകൂട്ടരും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന ഘോഷയാത്രകളിൽ സിപിഐ(എം). പ്രവർത്തകർ ചുവന്നമുണ്ടും വെള്ള ഷർട്ടും ധരിക്കുമ്പോൾ ബിജെപിആർ.എസ്.എസ്. പ്രവർത്തകർക്ക് കാവി മുണ്ടും വെള്ള ഷർട്ടുമാകും വേഷം. സംഘർഷസാധ്യത ഭയന്ന് ഇക്കുറി കാണികളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നാണു സൂചന.

സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം അണിനിരക്കുന്നതിനാൽ ഘോഷയാത്രകൾ പിരിഞ്ഞശേഷം അക്രമത്തിനുള്ള സാധ്യതയാണു പൊലീസ് കണക്കുകൂട്ടുന്നത്. ഗ്രാമപ്രദേശങ്ങളിലെ ശോഭായാത്രകൾക്കു കനത്തസുരക്ഷയൊരുക്കാൻ പൊലീസിനു നിർദേശമുണ്ട്.
ഇന്നലെ മുതൽ പൊലീസിന്റെ നൈറ്റ് പട്രോളിങ് ശക്തമാക്കി. സംഘർഷബാധിതപ്രദേശങ്ങളിൽ ആയുധങ്ങൾ കണ്ടെടുക്കാൻ റെയ്ഡ് നടത്തി. സംഘർഷമുണ്ടായാൽ നേരിടാൻ കണ്ണൂർ പൊലീസ് മൈതാനത്ത് ഇന്നലെ രാവിലെ ജില്ലയിലെ എസ്.ഐമാർക്കു പ്രത്യേകപരിശീലനം നൽകി.

എതു സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമാണെന്നു ജില്ലാമേധാവി പി.എൻ. ഉണ്ണിരാജ വ്യക്തമാക്കി. എസ്‌പിയെക്കൂടാതെ എ.ആർ. ഡെപ്യൂട്ടി കമാൻഡന്റ് സാബുവും പരിശീലനത്തിനു നേതൃത്വം നൽകി. വൈകിട്ട് ജില്ലയിലെ എല്ലാ പൊലീസ് സബ്ഡിവിഷനുകളിലും സി.ഐ, എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥർ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP