Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലക്ഷ്മി എംജി സർവകലാശാല സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു വിമതശല്യം മറികടന്ന്; ജഗതി ശ്രീകുമാറിന്റെ മകളുടെ വിജയം കെഎസ്‌യു പാനലിൽ

ശ്രീലക്ഷ്മി എംജി സർവകലാശാല സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു വിമതശല്യം മറികടന്ന്; ജഗതി ശ്രീകുമാറിന്റെ മകളുടെ വിജയം കെഎസ്‌യു പാനലിൽ

കോട്ടയം: നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ എംജി സർവകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു പാനലിൽ മത്സരിച്ചാണു ശ്രീലക്ഷ്മി വിജയം കൊയ്തത്.

എറണാകുളം എസ്എച്ച് തേവര കോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർത്ഥിനിയാണു ശ്രീലക്ഷ്മി. കെഎസ്‌യു പാനലിലേക്ക് ലക്ഷ്മിയുടെ പേരു നിർദേശിച്ചത് കെഎസ്‌യു ജില്ലാ കമ്മിറ്റി തന്നെയാണ്.

എന്നിട്ടും സ്ഥാനാർത്ഥിത്വത്തിനെതിരെ എതിർപ്പുകൾ ഉയർന്നു. ഇതിന്റെ ഭാഗമായാണ് ശ്രീലക്ഷ്മിക്കെതിരെ കെഎസ്‌യുവിന്റെ വിമത സ്ഥാനാർത്ഥി മത്സരരംഗത്ത് എത്തിയത്.

എങ്കിലും ജീവിതത്തിൽ തന്നെ ഏറെ അഗ്നിപരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ശ്രീലക്ഷ്മിക്കു തെരഞ്ഞെടുപ്പു വിജയം അനായാസമായിരുന്നു. ഏറ്റവും കൂടുതൽ പ്രിഫറൻസ് വോട്ട് ലഭിച്ചതും ശ്രീലക്ഷ്മിക്കു തന്നെയായിരുന്നു. വനിതാ വിഭാഗത്തിൽ 19 വോട്ടുകൾ നേടിയാണു ലക്ഷ്മിയുടെ ജയം.

പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മി ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. പഠിച്ചിരുന്ന കാലത്ത് അച്ഛൻ ജഗതി ശ്രീകുമാർ അദ്ദേഹത്തിന്റെ കോളജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന കാര്യവും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

വാഹനാപകടത്തിനു ശേഷം ജഗതി ശ്രീകുമാർ ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയിൽ വേദിയിലിരുന്ന ജഗതിക്ക് അരികിലേക്കു ശ്രീലക്ഷ്മി എത്തിയത് വാർത്തയായിരുന്നു. പൂഞ്ഞാറിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. ഏറെ വിവാദങ്ങൾക്കും സംഭവം കാരണമായി.

College life gives us few good memories and this is one among them! Please don't drag politics into it. Rather it's a...

Posted by Sreelakshmi Sreekumar on Wednesday, 29 July 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP