Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിലെ യത്തീംഖാനയിലെ പെൺകുട്ടികളെ പീഡിപ്പിച്ചത് അതിക്രൂരമായി; തിരിച്ചറിയൽ പരേഡ് നടത്തുന്നതിനിടെയും പ്രതികളിലൊരാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി; നിന്നെയൊന്നും വച്ചേക്കില്ല എന്ന മട്ടിൽ ആംഗ്യം കാട്ടി; സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള കമ്മിറ്റി യതീംഖാനയിൽ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി പി കെ ശ്രീമതി

വയനാട്ടിലെ യത്തീംഖാനയിലെ പെൺകുട്ടികളെ പീഡിപ്പിച്ചത് അതിക്രൂരമായി; തിരിച്ചറിയൽ പരേഡ് നടത്തുന്നതിനിടെയും പ്രതികളിലൊരാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി; നിന്നെയൊന്നും വച്ചേക്കില്ല എന്ന മട്ടിൽ ആംഗ്യം കാട്ടി; സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള കമ്മിറ്റി യതീംഖാനയിൽ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി പി കെ ശ്രീമതി

കൽപ്പറ്റ: വയനാട്ടിലെ യത്തീംഖാനയിലെ പെൺകുട്ടികളെ അതിക്രൂരമായിട്ടാണ് പീഡിപ്പിച്ചതെന്ന് പി.കെ ശ്രീമതി എംപി. കൂടാതെ പീഡിപ്പിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ പറഞ്ഞു. നഗ്‌നചിത്രം എടുത്തശേഷം ആഴ്ചകളോളമാണ് പീഡനം നടത്തിയത്. വയനാട്ടിലെ യത്തീംഖാനയിലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെ വിദ്യാർത്ഥിനികളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീമതി വ്യക്തമാക്കി.

കുട്ടികൾക്കെതിരായ പ്രത്യേക നിയമം ഉണ്ടെങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായി. അതിനാൽ കുറ്റവാളികളെ തത്സമയം കണ്ടുപിടിക്കാൻ പൊലീസിനായി. ഇന്നലെ തിരിച്ചറിയൽ പരേഡ് നടത്തുന്നതിനിടെയും പ്രതികളിലൊരാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയ കാര്യവും പി.കെ ശ്രീമതി എംപി വ്യക്തമാക്കി. തിരിച്ചറിയൽ പരേഡിനിടെ നിന്നെയൊന്നും വച്ചേക്കില്ല എന്ന മട്ടിൽ ആംഗ്യം കാട്ടുകയായിരുന്നു. നിയമത്തിന്റെ മുന്നിൽ എത്തിയിട്ടും ക്രിമിനലുകൾക്ക് കൂസലില്ല.

വിദ്യാർത്ഥിനികൾ ഇതൊക്കെ കണ്ട് ഭയപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പ്രകാരമുള്ള കമ്മിറ്റി ഈ യത്തീംഖാനയിൽ രൂപീകരിച്ചിരുന്നിട്ടില്ല. പ്രദേശത്തുള്ള സാമൂഹിക പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ഇത്തരം കമ്മിറ്റികൾ രൂപീകരിക്കേണ്ടതുണ്ട്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലും നിർബന്ധമായും ഇത്തരം കമ്മിറ്റികൾ അടിയന്തരമായി രൂപീകരിക്കണം. ഇവിടെ എത്ര കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതെന്ന് കൃത്യമായി പറയാനാകില്ല.

സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ യത്തീംഖാനയിലെ എല്ലാ പെൺകുട്ടികളെയും കൗൺസിലിങ്ങിന് വിധേയരാക്കണം. രണ്ടുമാസമായിട്ട് ഇത്തരത്തിൽ പീഡിപ്പിക്കുകയായിരുന്നെന്നാണ് വിദ്യാർത്ഥിനികൾ പറഞ്ഞത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് തുറന്നുപറയാനുള്ള പേടികൊണ്ടാണ് അവർ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത്. വളരെ മോശമായ രീതിയിൽ, പ്രകൃതിവിരുദ്ധമായി, അങ്ങേയറ്റം ക്രൂരതയോടെയാണ് ഈ പൊന്നോമന മക്കളോട് അവർ പെരുമാറിയത്. ഫോട്ടോകൾ എടുത്ത് ഭീഷണിപ്പെടുത്തിയശേഷം ഇത് കാണിച്ചാണ് തുടർന്നും പീഡിപ്പിച്ചിരുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞതായി പി.കെ ശ്രീമതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP