Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖത്തു വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചു എന്നത് കുപ്രചാരണം; വാർത്ത സദാചാര ഗുണ്ടകൾ മെനഞ്ഞെടുത്തതെന്നും പൊലീസ്

മുഖത്തു വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചു എന്നത് കുപ്രചാരണം; വാർത്ത സദാചാര ഗുണ്ടകൾ മെനഞ്ഞെടുത്തതെന്നും പൊലീസ്

കൊച്ചി: കളമശേരിയിൽ നിന്നും മുഖത്തു വെട്ടേറ്റു സഹായം അഭ്യർത്ഥിച്ചയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചു എന്നത് തെറ്റായ പ്രചരണമെന്ന് കളമശേരി പൊലീസ്. ഓട്ടോ ഡ്രൈവർ ആയ സൽവരാജിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന വാർത്ത സദാചാര ഗുണ്ടകൾ ഉണ്ടാക്കിയെടുത്തതു മാത്രമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ശ്രീനിവാസനെയായിരുന്നു ശെൽവൻ ആശുപത്രിയിൽ എത്തിച്ചത്.

ശെൽവ രാജിന്റെ പൊലീസിന് എതിരെയുള്ള ആരോപണം ഇങ്ങനെയായിരുന്നു. സംഭവം നടന്ന ശനിയാഴ്‌ച്ച രാത്രി ഞാൻ ഓട്ടോറിക്ഷയിൽ വരികയായിരുന്നു. മുട്ടം പാടത്തിനു നടുവിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടു. ഉടൻ തന്നെ ഓട്ടോ നിർത്തി ഇറങ്ങിച്ചെന്നപ്പോൾ കവിളിലും കൈക്കും വെട്ടേറ്റ് ചോരയൊലിച്ച് കിടന്ന ശ്രീനിവാസനെയാണ് കണ്ടത്. നാട്ടുകാരും ചേർന്നു ശ്രീനിവാസനെ എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെത്തിച്ചു. എന്നാൽ സാക്ഷിമൊഴി രേഖപ്പെടുത്താനായി മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എന്നെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

പുലർച്ചെ നാലുമണിയോടെ പൊലീസിന്റെ ഭാവം മാറി. എന്തിനാണ് ശ്രീനിവാസനെ മർദ്ദിച്ചതെന്തിനാണെന്ന് ചോദിച്ച് ആറ് പൊലീസുകാർ ചേർന്ന് മർദ്ദിച്ചു. എങ്ങനെയോ ഞാൻ പുറത്തിറങ്ങി രക്ഷപെട്ടു. ഞായറാഴ്‌ച്ച ഉച്ചയോടെ സംഭവം അറിഞ്ഞ് സുഹൃത്തുക്കൾ വീട്ടിലെത്തി എന്നെ കൂട്ടിക്കൊണ്ടുപോയി മെഡിക്കൽ കോളേജിലെത്തിച്ചു. പൊലീസ് ആക്രമണത്തിൽ മുതുകിലും നട്ടെല്ലിനും ചതവുപറ്റിയിരുന്നു.

മുഖത്തു വെട്ടേറ്റ ശ്രീനിവാസൻ മുട്ടത്തെ പാടത്ത് ശബ്ദം കേട്ട് ചെന്നപ്പോൾ മൂന്നുപേർ അവിടെനിന്ന് കഞ്ചാവ് വലിക്കുന്നതാണ് കണ്ടത്. ശ്രീനിവാസനെ കണ്ടപ്പോൾ ഒരാൾ ഓടിപ്പോയി. പക്ഷെ ഒരാൾ നീളമുള്ള കത്തികൊണ്ട് വീശുന്നതിനിടയാണ് മുഖത്തും കൈക്കും വെട്ടേറ്റത്. രക്ഷിച്ച ശെൽവന്നെ മുൻ പരിചയമില്ലെന്നുമാണ് ശ്രീനിവാസൻ പറയുന്നത്. മെട്രോ യാർഡിനോട് ചേർന്ന ഈ മേഖല ആലുവ കളമശേരി സ്റ്റേഷനുകളുടെ അതിർത്തിയിൽ വരുന്നതാണ്. കഞ്ചാവ് വില്പനയും സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടവും കാണിച്ച് ശ്രീനിവാസൻ തന്നെ പൊലീസിൽ പരാതി പറഞ്ഞിരുന്നു.

സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം വ്യക്തമായൊരു തിരക്കഥ ആണെന്നാണ് പൊലീസ് പറയുന്നത്. ശ്രീനിവാസനും ശെൽവ രാജനും സദാചാര ഗുണ്ടകളാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. പൊലീസിന് എതിരെയുള്ള വ്യാജ ആരോപണം കേസിൽ രക്ഷപ്പെടാനായി ഒരുക്കിയ തന്ത്രമാണെന്നാണ് കളമശേരി സിഐ ജയകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്റ്റഡിയിൽ പൊലീസ് മർദിച്ചു എന്ന് പറയപ്പെടുന്ന ശെൽവ രാജുവും മുഖത്തു വെട്ടു കൊണ്ട ശ്രീനിവാസനും രാത്രി സഞ്ചാരത്തിന് ഇറങ്ങിയപ്പോൾ ചുണ്ട ഇട്ടുകൊണ്ടിരുന്ന സുദർശൻ എന്നയാളെ തെറി വിളിക്കുകയും, കല്ല് വലിച്ചെറിയുകയും ചെയ്തിരുന്നു. അപ്പോൾ സ്വയം പ്രതിരോധിക്കാൻ കയ്യിൽ ഉണ്ടായിരുന്ന മീൻ വെട്ടുന്ന കത്തി എടുത്തു സുദർശൻ വിശിയപ്പോഴാണ് ശ്രീനിവാസന് മുഖത്തു പരിക്ക് ഏറ്റതെന്നാണ് പൊലീസിന്റെ ഭാഷ്യം.v

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP