Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റവന്യൂരേഖകളിൽ കൃത്രിമം കാട്ടി ഭൂമി തട്ടിയെടുത്തു; അദാലത്തിന്റെ മറവിൽ രജിസ്റ്ററുകൾ തയ്യാറാക്കി നടത്തിയത് കോടികളുടെ തിരിമറി; ഉദ്യോഗസ്ഥനെ പുറത്താക്കി നടപടി

റവന്യൂരേഖകളിൽ കൃത്രിമം കാട്ടി ഭൂമി തട്ടിയെടുത്തു; അദാലത്തിന്റെ മറവിൽ രജിസ്റ്ററുകൾ തയ്യാറാക്കി നടത്തിയത് കോടികളുടെ തിരിമറി; ഉദ്യോഗസ്ഥനെ പുറത്താക്കി നടപടി

തിരുവനന്തപുരം: റവന്യൂരേഖകളിൽ കൃത്രിമം കാട്ടി സർക്കാർ, സ്വകാര്യ ഭൂമി വൻതോതിൽ തട്ടിയെടുത്ത സർവേ ഉദ്യോഗസ്ഥനെ സർക്കാർ പിരിച്ചുവിട്ടു. അദാലത്തിലെത്തിയ അപേക്ഷകളുടെ മറവിൽ അനധികൃതമായി അടിസ്ഥാന നികുതി രജിസ്റ്ററുകൾ തയ്യാറാക്കുകയും തണ്ടപ്പേർ പിടിക്കുകയും ചെയ്താണു ഭൂമി തട്ടിയെടുത്തത്. ഇടുക്കി ജില്ലയിൽ വ്യാപക തട്ടിപ്പാണ് നടന്നത്. അദാലത്തിലെത്തിയ അപേക്ഷകളുടെ മറവിൽ പലരുടേയും പേരിൽ ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചുനൽകിയായിരുന്നു തട്ടിപ്പ്. ഇതിനു നേതൃത്വം നൽകിയ പീരുമേട് സർവേ സൂപ്രണ്ട് ഓഫീസിലെ സർവേയറായിരുന്ന എസ്. ശ്രീരാജനെ സർവീസിൽനിന്നു പിരിച്ചുവിട്ടു സർക്കാർ അന്തിമ ഉത്തരവിറക്കി.

തട്ടിപ്പു കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇയാൾ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രേഖകൾ മുഴുവൻ പരിശോധിച്ചപ്പോഴാണ് വ്യാപക തട്ടിപ്പ് കണ്ടെത്തിയത്. പീരുമേട് താലൂക്കിലെ ആനവിലാസം വില്ലേജിലെ ഭൂമിയാണ് സർവേ ഉദ്യോഗസ്ഥന്റെ സഹായത്തോടെ അപഹരിച്ചത്. ബ്ലോക്ക് നമ്പർ 66ൽ 313 മുതൽ 368 വരെ തണ്ടപ്പേരുകളിൽ തീയതിയില്ലാതെ ഒപ്പും ഉദ്യോഗപ്പേരും രേഖപ്പെടുത്തുകയായിരുന്നു. 51 തണ്ടപ്പേരുകളിൽ വ്യാജമായി തണ്ടപ്പേർ തയാറാക്കി ഭൂമി തട്ടിയെടുത്തു. ഏതു ഫയലിന്റെ അടിസ്ഥാനത്തിലാണ് ഇതു തയാറാക്കിയയെന്ന് ഒരുരേഖയുമില്ല. മറ്റു ചില റവന്യൂ ഉദ്യോഗസ്ഥരും തട്ടിപ്പിനു സഹായം ചെയ്തിട്ടുണ്ട്.

ചിന്നക്കനാൽ വില്ലേജിൽ വേണാട് താവളത്തിൽപ്പെട്ട സർക്കാർ ഭൂമി സ്വകാര്യ വ്യക്തികളുടെ പേരിലാക്കി നൽകി. ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിലെ ഭൂമിക്ക് വ്യാജപട്ടയത്തിനു സ്‌കെച്ചും റിപ്പോർട്ട് തയാറാക്കി ഔദ്യോഗിക രേഖകളായി നികുതി രജിസ്റ്ററിലും മറ്റു റവന്യൂ രേഖകളിലും എഴുതി ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഗുരുതര ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന് ശ്രീരാജനെ സർവീസിൽ നിന്നു നീക്കം ചെയ്യാൻ സർവേ ഡയറക്ടറാണു തീരുമാനമെടുത്തത്. ഇതിനെതിരേ ഇയാൾ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ പരാതിക്കാരന്റെ വാദം കേട്ടശേഷം തീരുമാനമെടുക്കാനായിരുന്നു ട്രിബ്യൂണൽ ഉത്തരവ്. സർവേ ഡയറക്ടറുടെ സർക്കുലർ പാലിക്കുക മാത്രമാണ് ചെയ്തതെന്നും അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം.

എന്നാൽ സർവേ ഡയറക്ടറുടെ റിപ്പോർട്ടും അനുബന്ധ രേഖകളും പരിശോധിച്ചപ്പോൾ വ്യാപകമായ രീതിയിൽ തട്ടിപ്പു നടത്തിയെന്നു കണ്ടെത്തുകയും ശ്രീരാജനെ സർവീസിൽനിന്നു പുറത്താക്കി സർക്കാർ കഴിഞ്ഞദിവസം അന്തിമ ഉത്തരവിറക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP