Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എത്ര കയ്യേറ്റങ്ങൾ കണ്ടെത്തിയാലും നടപടിയെടുക്കാതെ സർക്കാർ; ദേവികുളം സബ്കലക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ മൂന്നാർ കയ്യേറ്റങ്ങളുടെ പട്ടികയിൽ നടപടിയില്ല

എത്ര കയ്യേറ്റങ്ങൾ കണ്ടെത്തിയാലും നടപടിയെടുക്കാതെ സർക്കാർ; ദേവികുളം സബ്കലക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ മൂന്നാർ കയ്യേറ്റങ്ങളുടെ പട്ടികയിൽ നടപടിയില്ല

തിരുവനന്തപുരം:എത്ര കയ്യേറ്റങ്ങൾ കണ്ടെത്തിയാലും നടപടിയെടുക്കാതെ ഉരുണ്ട് കളിക്കുകയാണ് സർക്കാർ ദേവികുളം സബ്കലക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ മൂന്നാർ കയ്യേറ്റങ്ങളുടെ പട്ടിക മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും മുന്നിലുണ്ടെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഉരുണ്ട് കളിക്കുകയാണ്.

ഒഴിപ്പിക്കൽ നടപടി വിവാദമായ സാഹചര്യത്തിൽ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണു ശ്രീറാം രണ്ടു ഘട്ടമായി റവന്യു മന്ത്രിക്കു റിപ്പോർട്ട് നൽകിയത്. അതിൽ കയ്യേറ്റങ്ങളുടെ വിശദ പട്ടികയും അത് ഒഴിപ്പിക്കാൻ എടുത്ത നടപടികളും ഉണ്ടായിരുന്നു. തുടർന്ന് മുഖ്യമന്ത്രി റിപ്പോർട്ട് ചോദിച്ചിരുന്നതിനാൽ റവന്യു മന്ത്രി ഇതിന്റെ പകർപ്പ് അദ്ദേഹത്തിനും നൽകിയിരുന്നു.

എന്നാൽ അന്നു കണ്ടെത്തിയ വൻകിട കയ്യേറ്റങ്ങളുടെ കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.അതേസമയം ശ്രീറാം ചെയ്തിരുന്ന ജോലി ഇപ്പോഴത്തെ സബ്കലക്ടർ വി.ആർ.പ്രേംകുമാർ തുടരുന്നുണ്ടെന്നും സർക്കാർ ഇടപെടേണ്ട കാര്യമില്ലെന്നുമാണു റവന്യു വകുപ്പിന്റെ നിലപാട്.

ഒരിടത്തും നിർമ്മാണം നടക്കുന്നില്ല. നിർമ്മാണജോലി തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ് മെമോ നൽകിയിട്ടുണ്ടെന്നും റവന്യു വകുപ്പ് അധികൃതർ പറയുന്നു.ജായ്‌സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതുൾപ്പെടെ കാര്യങ്ങൾ സബ്കലക്ടർ ചെയ്യുന്നുണ്ടെന്നും റവന്യൂ വകുപ്പ് പറയു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP