Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീകൃഷ്ണ ജയന്തി ഉദ്ഘാടനം ചെയ്താൽ കമ്മ്യൂണിസം ഒലിച്ചു പോവുകയില്ല; മതേതര ശ്രീകൃഷ്ണ ജയന്തിയിൽ ഉറച്ച് നിന്ന് ശ്രീരാമകൃഷ്ണൻ

ശ്രീകൃഷ്ണ ജയന്തി ഉദ്ഘാടനം ചെയ്താൽ കമ്മ്യൂണിസം ഒലിച്ചു പോവുകയില്ല; മതേതര ശ്രീകൃഷ്ണ ജയന്തിയിൽ ഉറച്ച് നിന്ന് ശ്രീരാമകൃഷ്ണൻ

മലപ്പുറം: ശ്രീകൃഷ്ണജയന്തി ആരും ആർക്കും പതിച്ചുകൊടുത്തിട്ടില്ലെന്നും കൃഷ്ണഭക്തർക്കെല്ലാം അതിൽ അവകാശമുണ്ടെന്നും അല്ലാതെ ഇവിടെയാരും മാർക്‌സിസം, കൃഷ്ണനെ ഏൽപ്പിച്ചിട്ടില്ലെന്നും പി. ശ്രീരാമകൃഷ്ണൻ എംഎൽഎ.

ശ്രീകൃഷ്ണജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തും 'മതേതര ശ്രീകൃഷ്ണജയന്തി ആഘോഷം ഉദ്ഘാടനം' എന്ന കുറിപ്പോടെ സ്വന്തം ഫേസ്‌ബുക്ക് പേജിൽ ശ്രീരാമകൃഷ്ണനിട്ട പോസ്റ്റ് വൈറലാവുകയാണ്. കഴിഞ്ഞ ദിവസത്തെ ആ പരിപാടിയുടെ ചിത്രമിട്ട് വിവാദത്തിലായതോടെ് പി. ശ്രീരാമകൃഷ്ണൻ എംഎൽഎ വിശദീകരണവുമായി പുതിയ പോസ്റ്റിട്ടു.

ശ്രീകൃഷ്ണജയന്തി ആരും ആർക്കും പതിച്ചുകൊടുത്തിട്ടില്ലെന്നും കൃഷ്ണഭക്തർക്കെല്ലാം അതിൽ അവകാശമുണ്ടെന്നും അല്ലാതെ ഇവിടെയാരും മാർക്‌സിസം, കൃഷ്ണനെ ഏൽപ്പിച്ചിട്ടില്ലെന്നും എംഎൽഎ പുതിയ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

പൊന്നാനി മുക്കിൽ പീടികയിലെ 'അയാക്‌സ് ക്ലബ്' ഭാരവാഹികൾ ഇന്ന് രാവിലെ തൃക്കാവിലുള്ള എന്റെ ക്യാമ്പ് ഹൗസിൽ വന്നു അവരുടെ പരിപാടിക്ക് ക്ഷണിച്ചു .
എല്ലാ മതക്കാരുമുള്ള ഒരു ശ്രീകൃഷ്ണ ജയന്തി ആഘോഷമുണ്ട് . പായസം മധുര പലഹാര വിതരണം ഉദ്ഘാടനം ചെയ്യണം എന്നാവശ്യപ്പെട്ടു.
ആ യുവാക്കളുടെ ഉദ്യമം നല്ലതാണെന്ന് എനിക്ക് തോന്നി.ഞാൻ എന്റെ മറ്റു പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനു മുന്നേ 8.30 നു തന്നെ അവിടെ ചെന്നു.
വാർഡ് കൗൺസിലരും മുനിസിപൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെർസനും കോൺഗ്രസ് നേതാവുമായ എട്ടു കണ്ടത്തിൽ ചന്ദ്രികയുടെ അധ്യക്ഷതയിൽ നടന്ന 10 മിനിട്ട് നേരത്തെ പ്രോഗ്രാം .മുൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി പി എം നേതാവുമായ സ : അയൂബ് സംസാരിച്ചു .ആ ഗ്രാമത്തിലെ എല്ലാ മതസ്ഥരും ഒത്തു കൂടിയ ഒരു ശ്രീകൃഷ്ണ ജയന്തി ആഘോഷം .ആഘോഷങ്ങൾ കലഹത്തിനല്ല , സമാധാനത്തിനാണ് എന്നാണു അവരുടെ സ്ലോഗൻ. ഇന്ന് അവിടെ വന്നവർക്കെല്ലാം അവർ പാൽപായസം വിളമ്പി . എല്ലാ മതക്കാരെയും പങ്കെടുപ്പിച്ചു. എം എല് എ യെയും വിളിച്ചു ...എന്തേ ആകാശം പൊട്ടി വീണോ ? കമ്യുണിസം ഒലിച്ചു പോയോ ?കാള പെറ്റെന്നു കേൾക്കുമ്പോഴേക്കുകയറെടുക്കുന്ന കുറെ പുരോഗമന വാദികൾ ഉണ്ട് .അതി ദുർബലർ . പിന്നെ സംഘികളും പതിവ് പോലെ ...
എം എൽ എ പിന്നെന്താ ഈ നല്ല ശ്രമത്തെ തള്ളി പറയണോ ? നിഷേധിക്കണോ ? എസ് എസ് എഫ് , എസ് കെ എസ് എസ് എഫ് , മുജാഹിദ് തുടങ്ങി വിവിധ ആഘോഷങ്ങൾക്ക് എം എൽ എ പോകാറില്ലേ ? ക്രിസ്ത്മസ് , പെരുന്നാൾ , ആഘോഷങ്ങൾക്ക് മതമില്ലേ ? അവിടെ പോകാറില്ലേ ?
ഇത് ഓർഗനൈസ് ചെയ്തത് സി പി എം അല്ല . ഞാനുമല്ല .മുടി അഴിച്ചിട്ടു തുള്ളും മുൻപ് അതെങ്കിലും അറിയേണ്ടതായിരുന്നു .
ശ്രീകൃഷ്ണ ജയന്തി ആരും ആർക്കും പതിച്ചു കൊടുത്തിട്ടില്ല . കൃഷ്ണ ഭക്തർക്കെല്ലാം അതിൽ അവകാശമുണ്ട് .അവർ അന്യമതസ്ഥരോടൊപ്പം ചേർന്ന് സ്‌നേഹത്തിന്റെ ജയന്തി തീർത്താൽ അതിനെ പിന്തുണക്കണം . അതാണ് ശരി. അല്ലാതെ ഇവിടെ ആരും മാർക്‌സിസം കൃഷ്ണനെ എല്പിച്ചിട്ടില്ല ..!
ഇത് പോലെ തന്നെയായിരുന്നു അനാധാലയ വിവാദത്തിന്റെ സമയത്ത് ചിലർ വർഗീയ വിഷം കുത്തി വക്കാൻ നോക്കിയത് .അനാഥാലയങ്ങൾ ചിലത് നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ പ്രവർത്തിക്കുന്നുണ്ടാകാം .പക്ഷെ ബീവി ഫർഹാനമാരെ മറക്കരുത് എന്ന് ഞാൻ ഒരു പോസ്റ്റ് ചെയ്യുകയുണ്ടായി . ബീഹാറിലെ ഒരു ഗ്രാമത്തിൽ നിന്ന് നാല് കൈകുഞ്ഞുങ്ങളെ എടുത്തു കേരളത്തിലേക്ക് വണ്ടി കയറി ജീവിതം കരുപ്പിടിപ്പിച്ച പാവപ്പെട്ട സ്ത്രീ ആയിരുന്നു ബീവി ഫർഹാന . അവരുടെ മക്കളെല്ലാം വളർന്നത് കേരളത്തിലെ അനാഥാലയങ്ങളിൽ ആയിരുന്നു .
അത്തരക്കാർ ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് വരാൻ സഹായിച്ച എല്ലാ സ്ഥാപനങ്ങളെയും ഒരു പോലെ അടച്ചാക്ഷേപിക്കരുതെന്നു പറഞ്ഞപ്പോൾ അത് ന്യുന പക്ഷ പ്രീണനമായി വ്യാഖ്യാനിച്ചു ചിലയാളുകൾ കടന്നാക്രമിക്കാൻ ശ്രമിക്കുകയുണ്ടായി .
പരിശോധനയുടെ പേരിൽ ശിരോവസ്ത്രവും തട്ടവുമൊക്കെ അഴിച്ചു വച്ചാൽ മാത്രമേ പരീക്ഷ എഴുതാൻ സമ്മതിക്കൂ എന്ന നിലപാടിനെതിരെ പ്രതികരണം വന്നപ്പോഴും ന്യുന പക്ഷ പ്രീണനമായി വിലയിരുത്തപ്പെട്ടു .
ഇപ്പോഴാകട്ടെ ഹിന്ദുത്വ പ്രീണനമായി, മാർക്‌സിത്തെ ഉപേക്ഷിക്കുന്നതായി വ്യാഖ്യാനിക്കാൻ ചില ആളുകൾ അമിത താല്പര്യം കാണിക്കുന്നു . ഇതിനൊക്കെ പുറകിലുള്ള താല്പര്യം എന്താണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും .
കുപ്രചാരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞു , സംഭവിച്ചതെന്തെന്നു നവ മാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകാൻ വേണ്ടിയാണ് ഈ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത് .

 

 

പൊന്നാനി മുക്കിൽ പീടികയിലെ "അയാക്സ് ക്ലബ്" ഭാരവാഹികൾ ഇന്ന് രാവിലെ തൃക്കാവിലുള്ള എന്റെ ക്യാമ്പ്‌ ഹൗസിൽ വന്നു അവരുടെ പരിപ...

Posted by P Sreeramakrishnan on Saturday, September 5, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP