Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാട്ടക്കുടിശ്ശിക എഴുതിത്തള്ളി സെന്റ് തോമസ് കോളേജിന് പട്ടയം നൽകിയ സംഭവം; അന്വേഷണത്തിന് വിജിലൻസ് കോടതിയുടെ ഉത്തരവ്

പാട്ടക്കുടിശ്ശിക എഴുതിത്തള്ളി സെന്റ് തോമസ് കോളേജിന് പട്ടയം നൽകിയ സംഭവം; അന്വേഷണത്തിന് വിജിലൻസ് കോടതിയുടെ ഉത്തരവ്

തൃശൂർ: പാട്ടക്കുടിശിക എഴുതിത്തള്ളി തൃശൂർ സെന്റ് തോമസ് കോളേജിന് ഭൂമി പതിച്ച് നൽകിയ സംഭവത്തിൽ അന്വേഷണത്തിന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. വഴിവിട്ട് പട്ടയം നൽകിയതുവഴി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാർക്കും എതിരെയാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

സർക്കാരിന് ലഭിക്കേണ്ട ഒൻപതര കോടിയിലേറെ രൂപയുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയെന്നും, സർക്കാർ നിശ്ചയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29.37 കോടി രൂപ വിലമതിക്കുന്ന 1.19 ഏക്കർ ഭൂമി പതിച്ചു നൽകിയതിലൂടെ 38.92 കോടിയുടെ നഷ്ടം വരുത്തിയെന്നുമാണ് ഹർജിയിലെ ആക്ഷേപം. ഇക്കഴിഞ്ഞ 16ന് മുഖ്യമന്ത്രി പങ്കെടുത്ത കോളേജിന്റെ സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങിലാണ് പട്ടയം കൈമാറിയത്. ഡിസംബർ 22നകം റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് ഡയറക്ടറോട് തൃശൂർ വിജിലൻസ് ജഡ്ജി കെ. ഹരിപാൽ നിർദ്ദേശിച്ചു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, അടൂർ പ്രകാശ്, ചീഫ് സെക്രട്ടറി (ഫിനാൻസ് ) വി. സോമസുന്ദരൻ, മുൻ റവന്യൂ സെക്രട്ടറി നിവേദിത പി. ഹരൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇ.കെ. മാജി, തൃശൂർ മുൻ ജില്ലാ കളക്ടർ പി.എം. ഫ്രാൻസിസ്, ഇപ്പോഴത്തെ കളക്ടർ എം.എസ്. ജയ, മുൻ ലാൻഡ് റവന്യൂ കമ്മിഷണർ, മുൻ തൃശൂർ തഹസിൽദാർ, കോളേജ് മാനേജർ റാഫേൽ തട്ടിൽ എന്നിവരെ എതിർ കക്ഷികളാക്കി ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. കേശവദാസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP