Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈവശമിരിക്കുന്ന ഭൂമിക്കു പട്ടയം ലഭിച്ചാൽ ഇനി മുതൽ അത് ഉടൻ വിൽക്കാം; പട്ടയം ലഭിക്കാനുള്ള വാർഷിക വരുമാന പരിധി ഇനിയില്ല; സർക്കാർ ഇറക്കിയ പുതിയ തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനോ ?; ഭൂമാഫിയക്ക വേണ്ടി യു.ഡി.എഫിന് ചെയ്യാൻ കഴിയാത്തത് ചെയത് ഇടത് സർക്കാർ

കൈവശമിരിക്കുന്ന ഭൂമിക്കു പട്ടയം ലഭിച്ചാൽ ഇനി മുതൽ അത് ഉടൻ വിൽക്കാം; പട്ടയം ലഭിക്കാനുള്ള വാർഷിക വരുമാന പരിധി ഇനിയില്ല; സർക്കാർ ഇറക്കിയ പുതിയ തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനോ ?; ഭൂമാഫിയക്ക വേണ്ടി യു.ഡി.എഫിന് ചെയ്യാൻ കഴിയാത്തത് ചെയത് ഇടത് സർക്കാർ

തിരുവനന്തപുരം; പട്ടയഭൂമി വിൽക്കാനും പണയം വയ്ക്കാനുമുള്ള വിലക്കുകളിൽ ഇളവുകളോടെ ഭൂപതിവു ചട്ടം (1964)സർക്കാർ ഭേഗഗതി ചെയ്തു വിജ്ഞാപനമിറക്കിയത് പഴയ നിലപാടുകളിൽ വെള്ളം ചേർത്ത്. കൈവശമിരിക്കുന്ന ഭൂമിക്കു പട്ടയം ലഭിച്ചാൽ ഇനി മുതൽ അത് ഉടൻ വിൽക്കാം. ധനകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കുന്നതിനും തടസ്സമില്ല. പട്ടയം ലഭിക്കാനുള്ള വാർഷിക വരുമാന പരിധി 30,000 രൂപ എന്ന വ്യവസ്ഥയും സർക്കാർ റദ്ദാക്കി.
ഇതിൽ പട്ടയം ലഭിക്കാനുള്ള വരുമാന പരിധിയും എടുത്തുകളഞ്ഞു.

കയ്യേറ്റ ഭൂമിക്കു പട്ടയം ലഭിക്കുന്നത് ഉൾപ്പെടെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണു വിലയിരുത്തൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനായുള്ള നീക്കം നടന്നപ്പോൾ സിപിഎമ്മും സിപിഐയും ശക്തമായി എതിർത്തിരുന്നു. അന്നു സർക്കാർ പരിഗണിച്ചിരുന്നതിലും കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് ഇപ്പോഴത്തെ ഭേദഗതി.

ഭൂപതിവു ചട്ടം ഭേദഗതി ഭേഗതി ചെയ്തതോടെ ഇനി റവന്യു വകുപ്പ് രണ്ടുതരം പട്ടയങ്ങൾ നൽകും കൈവശ ഭൂമിക്കുള്ള പട്ടയവും സർക്കാർ ഭൂമി പുതുതായി പതിച്ചു നൽകുമ്പോഴുള്ള പട്ടയവും. യഥാർഥ കർഷകർക്ക് ആശ്വാസം നൽകുന്നതാണു ഭേദഗതി. എന്നാൽ ഈ പഴുത് ഉപയോഗിച്ചു കയ്യേറ്റക്കാർക്കും ഭൂമി സ്വന്തമാക്കാനാകുമെന്ന ആക്ഷേപമുണ്ട്.

സർക്കാരിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതർക്കു നൽകുമ്പോഴുള്ളതാണു രണ്ടാമത്തെ പട്ടയം. ഈ ഭൂമി മറിച്ചുവിൽക്കാനുള്ള കാലപരിധി ഇതുവരെ 25 വർഷമായിരുന്നു. ഇനി 12 വർഷം കഴിയുമ്പോൾ വിൽക്കാം. പാവപ്പെട്ടവർക്കു നൽകിയ ഭൂമി അവരുടെ കൈവശംതന്നെ നിലനിർത്താനുള്ള സർക്കാരിന്റെ കരുതലാണ് ഇതോടെ ഇല്ലാതാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP