Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാരത് ഹോസ്പിറ്റൽ നഴ്‌സുമാരുടെ സമരത്തിന് സംസ്ഥാനവ്യാപക പിന്തുണ; നഴ്‌സുമാർ എത്തിയത് കറുപ്പു ബാഡ്ജ് അണിഞ്ഞ്; സമരം ഒത്തു തീർക്കാനായി ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ഇന്നു യോഗം ചേരും

ഭാരത് ഹോസ്പിറ്റൽ നഴ്‌സുമാരുടെ സമരത്തിന് സംസ്ഥാനവ്യാപക പിന്തുണ;  നഴ്‌സുമാർ എത്തിയത് കറുപ്പു ബാഡ്ജ് അണിഞ്ഞ്;  സമരം ഒത്തു തീർക്കാനായി ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ഇന്നു യോഗം ചേരും

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിൽ സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഴ്സുമാർ ഇന്ന് കരിദിനം ആചരിക്കുകയാണ്.യുഎൻഎയുടെ നേതൃത്വത്തിലാണ് കരിദിനാചരണം. പ്രശ്നം പരിഹരിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഎൻഎയുടെ തീരുമാനം. അതേസമയം സമരം ഒത്തു തീർക്കാനായി ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ഇന്നു യോഗം ചേരുന്നുണ്ട്.


ആശുപത്രിയിൽ നിന്ന് പിരിച്ച് വിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നും ഷിഫ്റ്റ് പരിഷ്‌ക്കരണം അടക്കമുള്ള അടിയന്തര ആവശ്യങ്ങളും ഉന്നയിച്ചാണ് ഇവിട
സമരം തുടങ്ങിയത്. സമരം നടത്തിയ നഴ്സുമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ തീരുമാനിച്ചത്. ഇതനുസരിച്ച് എല്ലാ ആശുപത്രികളിലും യുഎൻഎയിൽ അംഗമായ നഴ്സുമാർ കറുത്ത റിബൺ ധരിച്ചാണ് ഇന്ന് ജോലിക്കെത്തിയത്. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിലാണ് ഇന്നത്തൈ പ്രതിഷധ സമരം നടക്കുന്നത്.

ഭാരത് ആശുപത്രിയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഎൻഎയുടെ തീരുമാനം. യു എൻ എ സമരം ഏറ്റെടുത്തതോടെ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്‌സുമാരോട് അനുഭാവം പ്രകടിപ്പിച്ച് ഒട്ടേറെ സന്ദേശങ്ങളാണ് യുഎൻഎയുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ എത്തുന്നത്. സംസ്ഥാനത്തു പുറത്തു ജോലി ചെയ്യുന്ന ഒട്ടേറെ മലയാളി നഴ്‌സുമാരും സമരത്തിന് പിന്തുണ നല്കുന്നു.

ലേബർ ഓഫീസറുമായി ആദ്യം നടത്തിയ ചർച്ചയിൽ നഴ്സുമാർ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയതാണ്. എന്നാൽ പിന്നീട് ഇത് പാലിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. യുഎൻഎയിൽ അണിചേർന്നു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരോടുള്ള പ്രതികാര നടപടികൾ് തുടർന്നതോടെ് ഭാരത് ഹോസ്പിറ്റലിൽ നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി. അത്യാഹിതവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ അവരുടെ പ്രവർത്തിപരിചയമുള്ള ഡിപ്പാർട്മെന്റുകളിൽ നിന്നും മാറ്റി, മറ്റു ഡിപ്പാർട്‌മെന്റുകളിൽ ജോലി ചെയ്യിപ്പിക്കുന്ന പ്രതികാരനടപടികൾ് ഭാരത് മാനേജ്‌മെന്റുകൾ കൈകൊണ്ടു .പ്രവർത്തിപരിചയം ഇല്ലാത്തവരെയാണ് ഇവർക്ക് പകരം മാനേജ്മറ്റുകാർ അത്യാഹിതവിഭാഗങ്ങളിൽ പോലും നിയമിച്ചിട്ടുള്ളത്. രോഗികളുടെ ജീവന് വരെ ഭീഷണി ആയേക്കാവുന്ന വെല്ലുവിളിയാണ് ഭാരത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സമരം ചെയ്തവരെ തിരഞ്ഞു പിടിച്ച് പുറത്താക്കുന്നതിനുള്ള ആദ്യ പടിയായാണ് ഈ നിയമനങ്ങളെ നഴ്‌സുമാർ കാണുന്നത്.

ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെക്കൊണ്ട് നിർബന്ധിച്ചു വെള്ളപേപ്പറിൽ ഒപ്പിടിച്ചു വാങ്ങിപ്പിക്കുന്ന രീതിയും ഉണ്ടെന്ന് ഇവർ പരാതിപ്പെടുന്നു. അതിനായി അവർ നഴ്‌സുമാരെ മാനസികമായി പീഡിപ്പിക്കുകയും, ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു. ഇതുപോലെ ഒപ്പിട്ടു കൊടുക്കേണ്ടി വന്നതിനാലാണ് ഇന്ന് പലർ്ക്കും ഇപ്പോൾ നടക്കുന്ന സമരത്തിൽ നിന്നും പിന്മാറേണ്ടിവന്നതെന്നും ഇവർ പറയുന്നു.

ഭാരത് ഹോസ്പിറ്റലിലെ ഐസിയു ഡിപ്പാർട്‌മെന്റിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന് ഒരു വെന്റിലേറ്റർ പേഷ്യന്റിന്റെ ഒപ്പം മറ്റു മൂന്നു രോഗികളെക്കൂടി നോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വെന്റിലേറ്ററിലുള്ള രോഗികൾക്ക് 1:1 അനുപാതത്തിലെ രോഗികളെ കൊടുക്കാവൂ എന്നിരിക്കെയാണ് ഭാരത് ഹോസ്പിറ്റലിൽ ഇത്രയും വലിയ തൊഴിലാളി ചൂഷണം നടന്നു കൊണ്ടിരിക്കുന്നത്. ഇത് സ്റ്റാഫിനുമേൽ അധിക ജോലിഭാരം നൽകുന്ന സമ്മർദ്ദത്തോടൊപ്പം, രോഗികൾക്ക് ശരിയായ പരിചരണം നൽകാനും കഴിയുന്നില്ല. രോഗികൾ അവർ നൽകുന്ന പണത്തിന് തുല്യമായ സേവനം ലഭിക്കുക എന്നത് രോഗികളുടെ അവകാശമാണ്. നഴ്‌സുമാരോടെന്ന പോലെ രോഗികളോടുമുള്ള കടുത്ത അവകാശ ലംഘനമാണ് ഭാരത് ഹോസ്പിറ്റൽ മാനേജ്‌മെന്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതു കൂടാതെ ഗുരുതരമായ മനുഷ്യാവകാശ ലംഘനമുൾപ്പെടെയുള്ള ഒട്ടേറെ പരാതികളാണ് ജീവനക്കാരായ നഴ്‌സുമാർ മാനേജ്‌മെന്റിനെതിരേ ഉന്നയിക്കുന്നത്. ആരോഗ്യ പരിപാലന രംഗത്ത് വർഷങ്ങളുട പരിചയമുള്ള ഭാരത് ഹോസ്പിറ്റൽ ജീവനക്കാരുടെ സമരം മൂലം അടുത്തിടെയാണ് സംസ്ഥാന ശ്രദ്ധയിൽ എത്തുന്നത്. ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനമാണ് ഇവർ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP