Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ റെയിൽവേ കണ്ണുതുറന്നു; അന്ത്യോദയ എക്സ്പ്രസിന് കാസർകോടും ആലപ്പുഴയും സ്റ്റോപ്പ്; കാസർകോട്ട് സ്‌റ്റോപ്പ് നൽകിയത് എംഎൽഎ ഉൾപ്പെടെയുള്ളവർ നടത്തിയ 'ചങ്ങല' വലിക്കൽ പ്രക്ഷോഭങ്ങളെ തുടർന്ന്; സാധാരണക്കാരന് കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ കഴിയുന്ന വണ്ടി കിട്ടിയതിന്റെ ആഹ്ലാദത്തിൽ കാസർകോട്ടുകാർ

ഒടുവിൽ റെയിൽവേ കണ്ണുതുറന്നു; അന്ത്യോദയ എക്സ്പ്രസിന് കാസർകോടും ആലപ്പുഴയും സ്റ്റോപ്പ്; കാസർകോട്ട് സ്‌റ്റോപ്പ് നൽകിയത് എംഎൽഎ ഉൾപ്പെടെയുള്ളവർ നടത്തിയ 'ചങ്ങല' വലിക്കൽ പ്രക്ഷോഭങ്ങളെ തുടർന്ന്; സാധാരണക്കാരന് കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ കഴിയുന്ന വണ്ടി കിട്ടിയതിന്റെ ആഹ്ലാദത്തിൽ കാസർകോട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർകോട് എംഎ‍ൽഎ എൻ.എ നെല്ലിക്കുന്നിലിന്റെ 'ചങ്ങല' വലിച്ചുള്ള പ്രതിഷേധമടക്കമുള്ള നിരവധി പ്രക്ഷോഭങ്ങളെ തുടർന്ന് ഒടുവിൽ ഇന്ത്യൻ റെയിൽവേ കണ്ണുതുറഞ്ഞു. പുതുതായി സർവീസ് ആരംഭിച്ച കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്സ്‌പ്രസ് ഇനി മുതൽ കാസർകോട്ടും നിർത്തും. ഇതോടൊപ്പം ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്്. സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തതായി കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

മുൻകൂട്ടി ടിക്കറ്റെടുക്കാതെ സാധാരണക്കാരന് കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ കഴിയുന്ന അന്ത്യോദയ എക്സ്പ്രസിന് കാസർകോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചത്. കാസർകോടിനു പുറമെ ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇരു സ്റ്റേഷനുകളിലും അന്ത്യോദയ പരീക്ഷണാടിസ്ഥാനത്തിലാണ് നിർത്തുന്നതെന്ന് എംപിമാരായ പി. കരുണാകരനെയും വി. മുരളീധരനെയും കേന്ദ്ര മന്ത്രി അറിയിച്ചു.
കൊച്ചുവേളിയിൽനിന്ന് 11 മണിക്കൂറും 50 മിനിറ്റും കൊണ്ട് മംഗലാപുരത്തെത്തുമെന്നതാണ് അന്ത്യോദയ എക്സ്പ്രസിന്റെ പ്രത്യേകത.

ശനി, വ്യാഴം ദിവസങ്ങളിൽ രാത്രി 9.25നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15നു ട്രെയിൻ മംഗലാപുരത്തെത്തും.വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിന് മംഗലാപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.10നു കൊച്ചുവേളിയിലെത്തും. സീറ്റ് ബുക്ക് ചെയ്യാതെതന്നെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാം എന്നതാണ് അന്ത്യോദയ എക്സ്പ്രസിന്റെ മറ്റൊരു പ്രത്യേകത. 18 കോച്ചുകളിലും ഇത്തരം സീറ്റുകളാണുള്ളത്.

സാധാരണ അൺറിസർവ്ഡ് എക്സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാൾ 15 ശതമാനം അധികമായിരിക്കും. ആധുനിക എൽ.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിർമ്മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈൽ റീചാർജിങ്, ലഗേജ് റാക്ക്, ബയോ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

സാധാരണ ബക്കറ്റ് സീറ്റുകൾക്ക് പകരം നീളത്തിലുള്ള കുഷൻ ബെഞ്ച് സീറ്റുകളാണ്. കൊല്ലം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കൊല്ലത്ത് മൂന്ന് മിനിറ്റും തൃശൂരിൽ രണ്ടു മിനിറ്റും ഷൊർണൂരിൽ 10 മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് വീതവുമാണ് നിർത്തുക. പുതിയ സ്റ്റോപ്പ് അനുവദിച്ചതോടെ സമയക്രമത്തിലും നേരിയ മാറ്റമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP