Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിവി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിന് സ്റ്റോപ് മെമോ; പ്രവർത്തനം നിർത്തിവെയ്‌പ്പിച്ചത് പഞ്ചായത്ത് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പാർക്കിന്റെ; അടിയന്തര തീരുമാനം പാർക്കിൽ മണ്ണിടിച്ചിലുണ്ടായതിനാലെന്ന് ദുരന്ത നിവാരണ അതോരിറ്റി

പിവി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിന് സ്റ്റോപ് മെമോ; പ്രവർത്തനം നിർത്തിവെയ്‌പ്പിച്ചത് പഞ്ചായത്ത് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പാർക്കിന്റെ; അടിയന്തര തീരുമാനം പാർക്കിൽ മണ്ണിടിച്ചിലുണ്ടായതിനാലെന്ന് ദുരന്ത നിവാരണ അതോരിറ്റി

കോഴിക്കോട്: നിലമ്പൂരിലെ ഇടത് എംഎൽഎ പിവി അൻവറിന്റെ കോഴിക്കോട് കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന വിവാദം വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമോ. പാർക്കിനുള്ളിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയാണ് സ്റ്റോപ്പ് മെമോ നൽകിയത്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാർക്കിന്റെ പ്രവർത്തനം നിർത്തിവെക്കാനാണ് നിർദ്ദേശം. വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ അടുത്ത ദിവസം നേരിട്ട് കൈമാറും. വ്യാഴാഴ്ച രാത്രിയാണ് പാർക്കിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

കുന്നിടിച്ച് പാർക്ക് നിർമ്മിച്ചതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുൻപും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ ദുരന്തനിവാരണ അഥോറിറ്റിയുടെ നടപടി. പാർക്ക് നിർമ്മിക്കാനായി രണ്ട് മലകളാണ് എം എൽ എ ഇടിച്ചുനിരത്തിയത്. പക്ഷെ ഇതിന് ജിയോളജി വകുപ്പ് അനുമതി നൽകിയിരുന്നില്ല എന്നകാര്യം നേരത്തെ പുറത്ത് വന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല.വാട്ടർ തീം പാർക്കിനു ലൈസൻസ് താൻ എംഎൽഎ ആകുന്നതിനു മുമ്പ് തന്നെ ലഭിച്ചതാണ്. ലൈസൻസിന്റെ രേഖകൾ തന്റെ കൈവശം ഉണ്ട്. ആ രേഖകൾ ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എംഎൽഎ പറഞ്ഞിരുന്നു.

വാട്ടർ തീം പാർക്ക് പ്രവർത്തിക്കുന്നത് നിയമവിധേയമായെന്ന് നേരത്തെ പി.വി.അൻവർ എംഎ‍ൽഎയും അവകാശപ്പെട്ടിരുന്നു. പാർക്കിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും. പരാതിക്കാരനായ മുരുകേശ് നരേന്ദ്രന്റെ വ്യക്തിവിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നുമായിരുന്നു എംഎ‍ൽഎയുടെ വാദം. മുരുകേശ് നരേന്ദ്രന്റെ കുടുംബപ്രശ്നത്തിൽ ഇടപെട്ടത് വിരോധത്തിന് കാരണമായെന്നും എംഎൽംഎ പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് പിന്നിൽ ആര്യാടൻ മുഹമ്മദും മകൻ ഷൗക്കത്തുമാണെന്നും അൻവർ മുൻപ് കുറ്റപ്പെടുത്തിയിരുന്നു.

ചട്ടവിരുദ്ധമായിട്ടല്ല പാർക്ക് പ്രവർത്തിക്കുന്നതെന്ന കൂരഞ്ഞി പഞ്ചായത്തിന്റെ നിലപാടുകൾക്ക് കൂടിയുള്ള തിരിച്ചടിയാണ് ഇപ്പോൾ സ്‌റ്റോപ് മെമോ നൽകികൊണ്ടുള്ള ദുരന്ത നിവാരണ അതോരിറ്റിയുടെ ഉത്തരവ് എന്ന് വേണം മനസ്സിലാക്കാൻ.ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായതിന് പുറമെ ചെറിയ തോതിൽ പ്രദേശത്ത് ഉരുൾ പൊട്ടലുണ്ടായതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP