Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാന്തയെ എല്ലാവർക്കുമറിയാം; കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ മനസ്സിൽ ഇന്നും താൻ തന്നെ പഞ്ചായത്ത് സാരഥി; ആരോരുമില്ലാതെ കനിവ് തേടി അലയുന്നു; രാഷ്ട്രീയക്കാരുടെ ഓർമ്മക്കുറവിന്റെ യഥാർത്ഥ രക്തസാക്ഷി

ശാന്തയെ എല്ലാവർക്കുമറിയാം; കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ മനസ്സിൽ ഇന്നും താൻ തന്നെ പഞ്ചായത്ത് സാരഥി; ആരോരുമില്ലാതെ കനിവ് തേടി അലയുന്നു; രാഷ്ട്രീയക്കാരുടെ ഓർമ്മക്കുറവിന്റെ യഥാർത്ഥ രക്തസാക്ഷി

കണ്ണൂർ: കണ്ണൂരിലെ പട്ടിവർഗത്തിൽ നിന്നുള്ള ആദ്യ പഞ്ചായത്ത് പ്രസിഡന്റായിരുന്നു തെനിയാടൻ ശാന്ത. കോളയാട് പഞ്ചായത്താകട്ടെ ആദിവാസി പ്രമുഖ്യമുള്ള പഞ്ചായത്തും. അതുകൊണ്ട് തന്നെ പഞ്ചായത്തിൽ വെന്നിക്കൊടി പാറിക്കാൻ 19 വർഷം മുമ്പ് സിപിഐ(എം) തന്ത്രപരമായി ശാന്തയെ മുന്നിൽ നിർത്തി. പട്ടിക വർഗ സ്ത്രീ സംവരണമുള്ള പഞ്ചായത്തിൽ ശാന്ത പ്രസിഡന്റുമായി. പക്ഷേ ശാന്തയുടെ സൗഭാഗ്യമെല്ലാം അവിടെ തീർന്നു. പ്രസിഡന്റ് പദവി വിട്ടതോടെ ശാന്ത ആരുമില്ലാതെയായി. മാനിസിക പ്രശ്‌നങ്ങൾ മാത്രമാണ് നൽകിയത്. ആരുമില്ലാതായതോടെ മനസ്സിൽ താനിപ്പോഴും പഞ്ചായത്ത് പ്രസിഡന്റാണെന്ന തിരിച്ചെത്തുകയും ചെയ്തു.

പതിനാലു വർഷം മുമ്പ് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന തെനിയാടൻ ശാന്തയുടെ ഓർമകളിൽ പ്രസിഡന്റ് സ്ഥാനം വിട്ടെഴിയുന്നില്ല. എല്ലാ ദിവസവും രാവിലെ കോളയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ എത്തുന്ന ശാന്ത മണിക്കൂറോളം കാത്തു നിൽക്കും. ശാന്ത ഭരിച്ച സമയത്ത് ഉപയോഗിച്ചിരുന്ന പഴയ ഓഫീസ് ഇപ്പോൾ പുട്ടിയിരിക്കുകയാണ്. ഇതിനു മുന്നിലാണ് ബാഗും തൂക്കി ശാന്തയെത്തുന്നത്. പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതൊന്നും ശാന്ത അറിയുന്നില്ല. ഏറെ നേരം കാത്തിരുന്ന് ഓഫീസ് തുറക്കാതാകുമ്പോൾ ടൗണിലും പരിസരങ്ങളിലും അലഞ്ഞു നടന്ന ശേഷം സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങും.

1995ൽ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ശാന്ത സർക്കാർ ജോലി രാജിവച്ചാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ശാന്ത പഞ്ചായത്ത് പ്രസിഡന്റുമായി.1995 മുതൽ 2000 വരെ കോളയാട് പഞ്ചായത്ത് പ്രസിഡന്റായി. എന്നാൽ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശാന്തയെ സിപിഐ(എം) മത്സരിപ്പിച്ചില്ല. ഇതോടെ പ്രസിഡന്റ് സ്ഥാനവും സർക്കാർ ജോലിയും നഷ്ട്ട്ടപ്പെട്ട ശാന്തയ്ക്ക് മാനസികാസ്വാസ്ഥ്യം തുടങ്ങി.

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ഏറെ നാൾ ചികിത്സിച്ചു. ഇതിനിടെ ശാന്തയുടെ അമ്മ ഉപ്പാട്ടി മരിച്ചു. ഭർത്താവ് ഉപേക്ഷിച്ചു പോയി. ഒരു മകനുള്ളത് മയ്യിലിലെ ട്രൈബൽ ഹേസ്റ്റലിലാണ്. ആരും ഇല്ലതായതോടെ ഇപ്പോൾ ശാന്ത വീണ്ടും അസാധാരണമായി പെരുമാറിതുടങ്ങി. വീണ്ടും ബാഗുമായി പഞ്ചായത്ത് ഓഫീസിൽ എത്തിതുടങ്ങി. പരിചയമുള്ളവർ പോലും ഈ പഴയ സഖാവിനെ കണ്ട ഭാവം കാണിക്കില്ല. ചില പാർട്ടി സുഹൃത്തുക്കൾ ശാന്തയ്ക്ക് ഭക്ഷണം വാങ്ങി നൽകും.

അതിനപ്പുറം ശാന്തയെ സഹായിക്കാൻ ആരുമില്ല. അസാധാരണമായി പെരുമാറുന്ന ശാന്തയെ സഹായിക്കാനോ ആവശ്യമായ പരിചരണം നൽകാനോ ആരും തയ്യാറാവുന്നില്ല എന്നതാണ് ഏറെ സങ്കടകരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP