Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വർഷത്തിനുള്ളിൽ 2,000 മണിക്കൂറിലധികം ഡയാലിസിസ്, 15ൽ അധികം ശസ്ത്രക്രിയകൾ; ജീവിത ദുരിതത്തോട് തളരാതെ പൊരുതിക്കയറി ജഗദീഷ് കുമാർ; പ്രതിസന്ധിയിൽ തളരാതെ പിടിച്ചു നിൽക്കാൻ ആളുകളെ പ്രചോദിപ്പിച്ച് പുതിയ പാതയിൽ

അഞ്ചു വർഷത്തിനുള്ളിൽ 2,000 മണിക്കൂറിലധികം ഡയാലിസിസ്, 15ൽ അധികം ശസ്ത്രക്രിയകൾ; ജീവിത ദുരിതത്തോട് തളരാതെ പൊരുതിക്കയറി ജഗദീഷ് കുമാർ; പ്രതിസന്ധിയിൽ തളരാതെ പിടിച്ചു നിൽക്കാൻ ആളുകളെ പ്രചോദിപ്പിച്ച് പുതിയ പാതയിൽ

തൃശ്ശൂർ: ചെറിയ പ്രതിസന്ധി ഘട്ടത്തിൽ പോലും തളർന്നു പോകുന്നവരാണ് മലയാളികൾ. അസുഖത്തിന്റെ പേരിലും മറ്റും ആത്മഹത്യകളും സജീവം. എന്നാൽ, ഇത്തരത്തിൽ ജീവിത പ്രതിസന്ധിളിൽ തളർന്നു പോകുന്ന മലയാളികൾ അറിഞ്ഞിരിക്കേണ്ട ജീവിതമാണ്. ചൂണ്ടൽ പെലക്കാട്ടുപയ്യൂർ കുന്നത്തുള്ളി വീട്ടിൽ ജഗദീഷ്‌കുമാർ (38) എന്ന ജഗനെ. കാരണം കീഴടക്കാനെത്തിയ അസുഖത്തോടെ തളരാതെ പോരാടി ജീവിത വിജയം കൊയ്ത വ്യക്തിയാണ് ജഗൻ. അഞ്ചു വർഷത്തിനുള്ളിൽ അദ്ദേഹം അനുഭവിച്ച വേദനകൾക്ക് കൈയും കണക്കുമില്ല, അത്രയുക്കുണ്ട്.

2,000 മണിക്കൂറിലധികം ഡയാലിസിസ്, 15ൽ അധികം ശസ്ത്രക്രിയകൾ, നഷ്ടമാവുന്ന കാഴ്ചശക്തി, മുട്ടിനുതാഴെ സംവേദനക്ഷമതയില്ലാത്ത കാലുകൾ - ഇതൊക്കെയായിട്ടും ജഗൻ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ തന്റെ ജീവിതം ചൂണ്ടി 'അഹം ബ്രഹ്മാസ്മി' എന്ന പ്രചോദന ക്ലാസുമായാണ് മുന്നോട്ടു പോകുകയാണ് അദ്ദേഹം. സംഗീതം, നൃത്തം, മൂകാഭിനയം, ആയോധനകലകൾ എന്നിവയെല്ലാം വിദ്യാഭ്യാസകാലത്ത് ജഗൻ കൈകാര്യം ചെയ്തിരുന്നു. സൈനിക ഓഫീസറാകുക എന്ന സ്വപ്നവുമായി ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽചേർന്നു. അവിടെ നടന്ന രക്തപരിശോധനയിലാണ് പ്രമേഹത്തിന്റെ പിടിയിലാണെന്നറിയുന്നത്.

സിനിമയെന്ന മറ്റൊരു സ്വപ്നത്തിന്റെ പുറകെ ജഗൻ കോടമ്പാക്കത്തെത്തി. നോട്ടീസുവിതരണക്കാരനായും കാവൽക്കാരനായും ഓട്ടോ ഡ്രൈവറായും പല ജോലികളും സ്വീകരിക്കേണ്ടിവന്നു. ഇന്റർവ്യൂകളിൽ ഇംഗ്ലീഷ് കടമ്പ തീർത്തപ്പോൾ അതു പഠിക്കാൻ തീരുമാനിച്ചു. ഫീസ് കൊടുക്കാനില്ലാത്തതുകൊണ്ട് ഇംഗ്ലീഷ് സിനിമകളെ ആശ്രയിച്ചു.

പിന്നീട് ഒരു അമേരിക്കൻ ഓൺലൈൻ കമ്പനിയിൽ ജോലി കിട്ടി. വിവിധ കമ്പനികളിൽ ജോലിചെയ്തു. അഞ്ചുവർഷത്തിനുശേഷം സ്വതന്ത്ര ട്രെയിനറാകാൻ തീരുമാനിച്ചു. ഈ തിരക്കിനിടയിൽ അസുഖങ്ങൾ കൂടി. 2012ൽ കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് വൃക്കയും തകരാറിലായി. 2013 നവംബറിൽ ഡയാലിസിസ് ആരംഭിച്ചു. ശരീരം ബലഹീനമായിത്തുടങ്ങി. സാമ്പത്തികസ്ഥിതിയും മോശമായി. കാലിനും കണ്ണിനുമായിരുന്നു ശസ്ത്രക്രിയകൾ മുഴുവൻ. പതിനഞ്ചിൽ പത്തു ശസ്ത്രക്രിയയും അനസ്തേഷ്യയില്ലാതെയാണ് ചെയ്തത്. കാൽവിരൽ മുറിച്ചുമാറ്റേണ്ടിയും വന്നു.

ഇത്രയും പ്രശ്നങ്ങൾക്കു നടുവിൽനിന്നുകൊണ്ടാണ് ആളുകളെ പ്രചോദിപ്പിക്കാനുള്ള ക്ലാസുകളുമായി ജഗൻ മുന്നോട്ടുപോകുന്നത്. ജീവിതത്തെക്കുറിച്ച് ജഗൻ പുസ്തകമെഴുതുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP