Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനന സർട്ടിഫിക്കറ്റിനായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിച്ചത് ആറ് മാസം; നിയമം ആയുധമാക്കി ഉദ്യോഗസ്ഥ ഹുങ്ക് തീർത്ത ജയചന്ദ്രൻ എന്ന സാധാരണക്കാരന്റെ കഥ

ജനന സർട്ടിഫിക്കറ്റിനായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിച്ചത് ആറ് മാസം; നിയമം ആയുധമാക്കി ഉദ്യോഗസ്ഥ ഹുങ്ക് തീർത്ത ജയചന്ദ്രൻ എന്ന സാധാരണക്കാരന്റെ കഥ

തിരുവനന്തപുരം: സേവനം അവകാശമാക്കി നിയമം സർക്കാർ പാസാക്കിയെങ്കിലും നമ്മുടെ സർക്കാർ ഓഫീസുകളിൽ പലതും ഇപ്പോഴും പഴയപടിയാണ്. ഒരാവശ്യത്തിനായി പോയാൽ ചുരുങ്ങിയത് പത്ത് തവണയെങ്കിലും നടത്തിക്കും. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ നിയമത്തിന്റെ മാർഗ്ഗത്തിൽ പോയി പണികൊടുത്ത സാധാരണക്കാരൻ ജനശ്രദ്ധ നേടുകയാണ്. നെടുമങ്ങാട് സ്വദേശി ജയചന്ദ്രൻ എന്ന സതീശനാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിന് നിയമപാതയിൽ ചുട്ട മറുപടി കൊടുത്തത്. സേവനാവകാശ നിയമപ്രകാരം പതിനഞ്ച് ദിവസം കൊണ്ട് ലഭിക്കേണ്ട ജനന സർട്ടിഫിക്കറ്റിനായി ആറ് മാസം നടത്തിച്ചപ്പോഴാണ് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. തനിക്ക് അനുകൂലമായ വിധി വന്നിട്ടും നടപടിയെടുക്കാൻ വൈകിയ ഉദ്യോഗസ്ഥർക്കെതിരെ ഓംബുഡ്‌സ്മാനെ സമീപിച്ച് നീതി നേടുകയാണ് ഈ സാധാരണക്കാരൻ ചെയ്തത്.

2014 ജനുവരി 15 നാണ് ജയചന്ദ്രന്റെ മകൻ ഗൗരിശങ്കരൻ തിരുവനന്തപുരം കോർപ്പറേഷനിൽ ജനന സർട്ടിഫിക്കെറ്റിന് അപേക്ഷിക്കുന്നത്. ഗൗരീശങ്കരന്റെ ജനനം കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ അദ്ദേഹത്തോട് പിതാവ് ജയചന്ദ്രന്റെ സാക്ഷ്യപ്പെടുത്തിയ സ്‌കൂൾ സർട്ടിഫിക്കറ്റുകളും രണ്ട് ഗസറ്റഡ് ഓഫീസർമാരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും റേഷൻ കാർഡ് മുതലായ രേഖകളും സഹിതം ജനനസർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് അറിയിച്ചു. ഗൗരീശങ്കരന്റെ ജനനസമയത്ത് വീട്ടുകാർക്ക് പറ്റിയൊരു പിഴവ് മൂലം പിതാവ് ജയചന്ദ്രന്റെ യഥാർത്ഥ പേരിനു പകരം വീട്ടിൽ വിളിക്കുന്ന സതീശൻ എന്ന പേരാണ് ആശുപത്രി രജിസ്റ്ററിൽ ചേർത്തിരുന്നത്. അതുകൊണ്ട് മറ്റ് രേഖകൾക്കൊപ്പം സതീശനും ജയചന്ദ്രനും ഒരാളെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ഗൗരീശങ്കരന് നിർദ്ദേശം കിട്ടിയിരുന്നു.

ഇതോടെയാണ് ഈ സാധാരണക്കാരന്റെ ദുർവിധി തുടങ്ങിയത്. കോർപ്പറേഷൻ അധികൃതർ നിർദേശിച്ചത് പ്രകാരം രണ്ട് പേരും ഒരാളാണെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ജയചന്ദ്രൻ ഹാജരാക്കി. ഇതോടെ സർട്ടിഫിക്കറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കിട്ടുമെന്നാണ് ജയചന്ദ്രൻ കരുതിയത്. എന്നാൽ ഈ പ്രതീക്ഷ തെറ്റി. ഒരാഴ്‌ച്ചയെന്ന് പറഞ്ഞിടത്താണ് ആറ് മാസം എടുത്തത്. 15 ദിവസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്ത ഘട്ടത്തിലാണ് കാരണം തിരിക്കി ജയചന്ദ്രൻ കോർപ്പറേഷൻ ഓഫീസിലെത്തിയത്. അപ്പോൾ ഉദ്യോഗസ്ഥ ലീവിലാണെന്ന മറുപടി കിട്ടി. പകരക്കാരൻ ഇല്ലേയെന്ന് ചോദിച്ചപ്പോൾ തട്ടികയറുകയായിരുന്നു ഉദ്യോഗസ്ഥൻ. ഇതേക്കുറിച്ച് വീണ്ടും തിരിക്കയിപ്പോൾ ഒരുമാസം പിടിക്കുമെന്നാണ് പറഞ്ഞത്.

ദിവസങ്ങൾക്ക് ശേഷം വീണ്ടും ചെന്നപ്പോഴും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പ്രദേശിക ആന്വേഷണത്തിനായി ഫയലുകൾ അയച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. നെടുമങ്ങാടാണ് താമസമെന്ന് പറഞ്ഞിട്ടും ഭാര്യ താമസിക്കുന്ന അരുവിക്കരയിലേക്കായിരുന്നു. അരുവിക്കര ചെന്ന് അന്വേഷിച്ചപ്പോൾ അയച്ചില്ലെന്നാണ് അറിഞ്ഞത്. ഇതോടെ മനസിലായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി ലക്ഷ്യമിട്ടാിരുന്നു നടത്തിച്ചത്. എന്നാൽ നേരായ വഴിയിൽ ശരിയായാൽ മതിയെന്നായിരുന്നു ജയചന്ദ്രന്റെ വാശി. അതുകൊണ്ട് സേവന അവകാശ നിയമപ്രകാരം പരാതി നൽകുകയാണ് ജയചന്ദ്രൻ ചെയ്തത്.

ഇതിൻപ്രകാരം കോർപ്പറേഷൻ ഓഫിസിൽ വിജിലൻസ് എത്തുകയും അപേക്ഷയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക അന്വേഷണത്തിനായി ഫയൽ അയച്ചിരിക്കുകയാണെന്നും, മറുപടി കിട്ടിക്കഴിഞ്ഞാൽ ഉടൻ ബാക്കി നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വിജിലൻസ് സംഘത്തിന് മുൻപാകെ ഉറപ്പു നൽകി. എന്നാൽ പരാതിയുമായി ചെന്നപ്പോൾ ഉദ്യോഗസ്ഥർ പരിഹസിച്ചു. ജനന സർട്ടിഫിക്കറ്റ് നൽകിയതുമില്ല. തുടർന്ന് മകനെ കൊണ്ട് മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുപ്പിച്ചു. 2014 ഏപ്രിൽ 25 ന് മനുഷ്യവാകാശ കമ്മിഷൻ ചെയർമാൻ ജെ ബി കോശി എനിക്കനുകൂലമായി വിധി പ്രസ്താവിച്ചു. മതിയായ രേഖകൾ അപേക്ഷകൻ സമർപ്പിച്ചിരിക്കുന്ന സാഹര്യത്തിൽ ആവശ്യപ്പെട്ടിട്ടുള്ള ജനനസർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു കമ്മിഷന്റെ വിധി. എന്നാൽ വിധി വന്നിട്ടും ഉദ്യോഗസ്ഥർ തന്നിഷ്ടം തുടരുകയായിരുന്നുവെന്ന് ജയചന്ദ്രൻ പറയുന്നു.

ഇതിനിടെ അദ്ദേഹം ഓംബുഡ്‌സ്മാനെയും നീതിക്ക് വേണ്ടി സമീപിച്ചു. മെയ്‌ 5 ന് വിധിപറയാനിരിക്കെ ജഡ്ജി കാലാവധി പൂർത്തിയാക്കി പോയി. ഇതോടെ കേസ് ജയചന്ദ്രന് നീതികിട്ടിയില്ല. വീണ്ടും മനുഷ്യാവകാശ കമ്മിഷനെ സമീച്ച് അനുകൂലമായ വിധി നേടി ജയചന്ദ്രൻ. ജയചന്ദ്രനും സതീശനും ഒരാൾ തന്നെയാണെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാാജരാക്കിയിട്ടുള്ളതിനാൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് ഞാൻ ആവശ്യപ്പെട്ട സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു വിധി. എന്നാൽ വിധിപകർപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് കോർപ്പറേഷൻ വീണ്ടും ജയചന്ദ്രനെ കബളിപ്പിച്ചു.

ഇതിനിടെ സഹായിക്കാൻ തയ്യാറായി വന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ പാതയിൽ സഞ്ചരിച്ചതോടെ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചു. പിന്നീട് എന്റെ അപേക്ഷയിന്മേൽ ഒരന്വേഷണത്തിനായി ഫയൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ നിന്ന് മറുപടി കിട്ടിയാലുടൻ ജനനസർട്ടിഫിക്കറ്റ് ലഭിക്കുമെന്നും അജിത്ത് എന്ന ഉദ്യോഗസ്ഥൻ ജയചന്ദ്രനെ അറിയിച്ചു. എന്നാൽ നെടുമങ്ങാട് നഗരസഭയിൽ ചെന്നപ്പോൾ അവിടെ അങ്ങനെയൊരു ഫയൽ കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. തന്നെ കബളിപ്പിക്കുകയാണെന്ന് വ്യക്തമായതോടെ ഓംബുഡ്മാനെ സമീപിക്കുകയായിരുന്നു ജയചന്ദ്രൻ.

ഓബുഡ്‌സ്മാനെ നേരെകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ ആദ്യം സെപ്റ്റംബർ 5 ന് കേസ് പരിഗണിക്കാമെന്നാണ് ഉറപ്പുകിട്ടി. പിന്നീട് കേസ് ഓഗസ്റ്റ് 28 ന് എടുക്കാമെന്ന തീരുമാനം ഉണ്ടായി. അതിൻപ്രകാരം കോർപ്പറേഷനിലേക്കും ഓംബുഡ്‌സ്മാനിൽ നിന്ന് നോട്ടീസ് അയച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥർ കാര്യങ്ങൾ കുഴയുമെന്ന് കണ്ട് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. 2014 ജനുവരി 15 ന് നൽകിയ അപേക്ഷയിലാണ് 2014 ഓഗസ്റ്റ് 22 ന് എനിക്ക് ജനനസർട്ടിഫിക്കറ്റ് ജയചന്ദ്രന് കിട്ടിയത്. 15 ദിവസത്തിനകം കിട്ടേണ്ട സർട്ടിഫിക്കറ്റിനായി ഏഴ് മാസമാണ് ഉദ്യോഗസ്ഥർ നടത്തിച്ചത്. അതൊന്നും നൽകാതെ കൈക്കൂലി നൽകിയാൽ ജയചന്ദ്രന് എല്ലാം ശരിയാകുമായിരുന്നു. എന്നാൽ അർഹതപ്പെട്ടത് നേടാൻ കൈക്കൂലി കൊടുക്കാൻ ഈ സാധാരണക്കാരൻ തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഹുങ്കിനെ നിയമത്തിന്റെ പാതയിൽ നേരിട്ട ജയചന്ദ്രനെ പ്രശംസിക്കുന്നവർ കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP