Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടിനെ നടുക്കി വീണ്ടും തെരുവുനായ ആക്രമണം; തലശേരിയിൽ നാടോടി സ്ത്രീയെ നായകൾ കടിച്ചു കീറി; ആക്രമണം ടെന്റിൽ നിന്നു കഴുത്തിൽ കടിച്ചു പുറത്തേക്കു വലിച്ചിഴച്ച്

നാടിനെ നടുക്കി വീണ്ടും തെരുവുനായ ആക്രമണം; തലശേരിയിൽ നാടോടി സ്ത്രീയെ നായകൾ കടിച്ചു കീറി; ആക്രമണം ടെന്റിൽ നിന്നു കഴുത്തിൽ കടിച്ചു പുറത്തേക്കു വലിച്ചിഴച്ച്

കണ്ണൂർ: നാടിനെ ഞെട്ടിച്ചു വീണ്ടും തെരുവുനായകളുടെ ആക്രമണം. തലശ്ശേരിയിലാണു നാടോടി സ്ത്രീയെ തെരുവ്‌നായ്ക്കൂട്ടം കടിച്ചുകീറിയത്.

കർണാടകയിലെ ഹുൻസൂർ സ്വദേശിനി രാധ(52)യാണ് ആക്രമണത്തിന് ഇരയായത്. തെരുവുനായ്ക്കൾ രാധയുടെ കഴുത്തിന് കടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

മൂക്കും ചുണ്ടും തെരുവുനായ്ക്കൾ കടിച്ചുകീറി. മേൽചുണ്ട് പൂർണമായും നഷ്ടപ്പെട്ടു. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്.

ടെന്റിനുള്ളിലേക്ക് നായ്ക്കൾ ഇരച്ചുകയറിയാണ് ആക്രമിച്ചത്. മമ്പറംപുഴയിൽ നിന്ന് മത്സ്യംപിടിച്ച് ജീവിക്കുന്ന നാടോടിസംഘാംഗമാണ് രാധ. നിലവിളികേട്ട് മറ്റ് കൂടാരങ്ങളിലുള്ളവർ ഓടിയെത്തിയാണ് നായ്ക്കൂട്ടത്തിനുള്ളിൽ നിന്ന് യുവതിയെ രക്ഷിച്ചത്. ഗുരുതര പരിക്കേറ്റ രാധയെ തലശ്ശേരി ജനറൽ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP