Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായംകുളത്തും തെരുവുനായ ആക്രമണം; രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ കടിയേറ്റത് ഏഴു പേർക്ക്; നാലും ഒമ്പതും വയസുള്ള കുട്ടികൾക്കും പരിക്ക്

കായംകുളത്തും തെരുവുനായ ആക്രമണം; രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ കടിയേറ്റത് ഏഴു പേർക്ക്; നാലും ഒമ്പതും വയസുള്ള കുട്ടികൾക്കും പരിക്ക്

കായംകുളം: തലശേരിക്കു പിന്നാലെ കായംകുളത്തും തെരുവുനായയുടെ ആക്രമണം. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കായംകുളത്ത് ഏഴ് പേർക്ക് തെരുവുനായകളുടെ കടിയേറ്റു.

നാല് വയസ്സും ഒൻപതു വയസുമുള്ള കുട്ടികളും കടിയേറ്റവരിൽ ഉൾപ്പെടുന്നു. കായംകുളം പെരിങ്ങോലയിൽ ആറ് പേർക്കും എരുവയിൽ നാലര വയസുള്ള ദേവി പാർവതിക്കുമാണ് തെരുവു നായയുടെ കടിയേറ്റത്.

ഒൻപത് വയസ്സുള്ള ഗ്രീഷ്മയാണ് കടിയേറ്റ മറ്റൊരു കുട്ടി. പരിക്കേറ്റവരെ കായംക്കുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മാലിന്യ പ്രശ്‌നവും അതിരൂക്ഷമായി തുടരുന്നതാണു ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമെന്നു നാട്ടുകാർ പരാതിപ്പെട്ടു. പ്രദേശത്തെ മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കായംകുളം നഗരസഭ അധികൃതർക്കു പരാതി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP