Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുറ്റത്തിരുത്തി കുളിപ്പിച്ചു കൊണ്ടിരിക്കെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; മൂന്നു വയസുകാരനും കടിയേറ്റു; പേപ്പട്ടിയെന്നു സംശയം

മുറ്റത്തിരുത്തി കുളിപ്പിച്ചു കൊണ്ടിരിക്കെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; മൂന്നു വയസുകാരനും കടിയേറ്റു; പേപ്പട്ടിയെന്നു സംശയം

തൃശൂർ: മുറ്റത്തിരുത്തി കുളിപ്പിച്ചുകൊണ്ടിരിക്കെ ആറു മാസം പ്രായമുള്ള കുഞ്ഞിനു തെരുവുനായയുടെ കടിയേറ്റു. കുത്താംമ്പുള്ളി ചാമുണ്ഡി നഗർ വിനോദിന്റെ മകൾ താരയ്ക്കാണ് പരിക്കേറ്റത്.

കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് നായ ചാടി വീഴുകയായിരുന്നു. മൂന്നുവയസുകാരൻ ആദർശിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പാലക്കാട് അതിർത്തിയിലെ നെയ്ത്തു ഗ്രാമമാണു കുത്താമ്പുള്ളി.
ഈ ഗ്രാമത്തിലെ ഹരിദാസിന്റെ മകൻ ആദർശ് (മൂന്ന്), മുരളീകൃഷ്ണൻ (45) എന്നിവർക്കും കടിയേറ്റിട്ടുണ്ട്. അതേസമയം, മൂന്നുപേരെ കടിച്ചു പരുക്കേൽപ്പിച്ച നായ ചത്തു. പേവിഷബാധ സംശയിക്കുന്നു. പരിക്കേറ്റവർ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.

കഴിഞ്ഞ ദിവസവും തൃശൂരിൽ നാല് സ്‌കൂൾ കുട്ടികളടക്കം ആറു പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP