Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവ് നായ്ക്കളെ തല്ലിക്കൊല്ലുന്നത് ഫാഷനായോ? കോട്ടയം നരസഭയ്ക്ക് മുന്നിൽ നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ടിന്റെ സമരമുറ വിവാദത്തിൽ; ക്രൂരമായ നടപടിക്കെതിരെ കേസെടുക്കണമെന്ന് മൃഗസ്‌നേഹികൾ

തെരുവ് നായ്ക്കളെ തല്ലിക്കൊല്ലുന്നത് ഫാഷനായോ? കോട്ടയം നരസഭയ്ക്ക് മുന്നിൽ നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ടിന്റെ സമരമുറ വിവാദത്തിൽ; ക്രൂരമായ നടപടിക്കെതിരെ കേസെടുക്കണമെന്ന് മൃഗസ്‌നേഹികൾ

കോട്ടയം: തെരുവ് നായ്ക്കളെ കൊല്ലുന്നതാണ് ഇപ്പോഴത്തെ ഫാഷൻ. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി തല്ലിക്കൊന്നാൽ പിന്തുണയുമായി കോടീശ്വരന്മാരെത്തും. സമരത്തിന് അത്യാവശ്യം പബ്ലിസിറ്റിയും കിട്ടും. ഇതൊക്കെ ലക്ഷ്യമിട്ട് ചിലർ പട്ടിതല്ലക്കൊല്ലുന്നത് പതിവാക്കി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തും ഇത്തരമൊരു സംഭവമുണ്ടായി.

തെരുവുനായ്ക്കളെ കൊന്ന് കോട്ടയം നഗരസഭ ഓഫിസിനു എതിർവശത്ത് കെട്ടിത്തൂക്കിയാണ് സമരം ചെയ്തതത്. തെരുവുനായ നിർമ്മാർജനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരാജയപ്പെട്ടെന്നാരോപിച്ച് യൂത്ത് ഫ്രണ്ട് എമ്മായിരുന്നു സമരവമായി ഇറങ്ങിയത്. കോൺഗ്രസും, കേരള കോൺഗ്രസും സംയുക്തമായി ഭരണം നടത്തുന്ന ജില്ലാ പഞ്ചായത്തിനും നഗരസഭയ്ക്കും എതിരെയായിരുന്നു സമരം.

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പത്തോളം തെരുവുനായ്ക്കളെ തല്ലിക്കൊന്ന് നഗരസഭ ഓഫിസിന്റെ എതിർവശത്തുള്ള പോസ്റ്റ് ഓഫിസിന്റെ മതിലിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകർ കെട്ടിത്തൂക്കുകയായിരുന്നു. പത്തിലേറെ തെരുവുനായക്കളെ ഇത്തരത്തിൽ പ്രവർത്തകർ കൊന്നതായി പറയുന്നു.

അതേസമയം, നായകളെ കൊന്നൊടുക്കിയത് ക്രൂരമായ നടപടിയാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും മൃഗസ്‌നേഹികൾ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. എന്നാൽ കോട്ടയം നഗരത്തിൽ തെരുവുനായക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു സമരവുമായി ഇറങ്ങിയതെന്ന് യൂത്ത് ഫ്രണ്ട് എം ഭാരവാഹികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP