Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പണിമുടക്കിൽ കേരളം നിശ്ചലമായി; ഐടി മേഖലയേയും സ്തംഭിപ്പിക്കാൻ ഉറച്ച് തൊഴിലാളി സംഘടനകൾ; മലബാർ മേഖലയിൽ കർശന നിരീഷണമൊരുക്കി പൊലീസ്

ദേശീയ പണിമുടക്കിൽ കേരളം നിശ്ചലമായി; ഐടി മേഖലയേയും സ്തംഭിപ്പിക്കാൻ ഉറച്ച് തൊഴിലാളി സംഘടനകൾ; മലബാർ മേഖലയിൽ കർശന നിരീഷണമൊരുക്കി പൊലീസ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിൽനയങ്ങളിൽ പ്രതിഷേധിച്ചു 10 തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി. റെയിൽവേ ഒഴികെയുള്ള മറ്റെല്ലാ തൊഴിൽ മേഖലകളെയും പണിമുടക്ക് പ്രതികൂലമായി ബാധിക്കുമെന്നാണു സൂചന. കേരളത്തിൽ പണിമുടക്ക് പൂർണ്ണമാണ്. വാഹന ഗതാഗതത്തേയും പണിമുടക്ക് ബാധിച്ചു. സംസ്ഥാനത്തുടനീളം ബന്ദിന്റെ പ്രതീതിയാണുള്ളത്. ഇരുചക്രവാഹനം പോലും നാമമാത്രമായേ ഓടുന്നുള്ളൂ. തൊഴിൽ നിയമ ഭേദഗതികൾക്കും പ്രതിരോധം, ഇൻഷുറൻസ്, റയിൽവേ തുടങ്ങിയ മേഖലകളിലെ വിദേശ മുതൽമുടക്കിനും മറ്റുമെതിരെ 10 തൊഴിലാളി യൂണിയനുകളാണ് പണിമുക്ക് നടത്തുന്നത്. ഇന്നു രാത്രി പന്ത്രണ്ടു വരെയാണ് പണിമുടക്ക്. കണ്ണൂരിലും കാസർഗോഡും കനത്ത സുരക്ഷയാണുള്ളത്. സംഘർഷങ്ങളും സാഹചര്യത്തിലാണ് ഇത്. മലബാറിലാകെ നിരീക്ഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

തീവണ്ടികളിലും വിമാനങ്ങളിലും എത്തുന്നവരാണ് വലയുന്നത്. അവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ വാഹനമൊരുക്കാൻ പൊലീസിനും കഴിയുന്നില്ല. ആശുപത്രികളിലേക്ക് പോകേണ്ടവരെ പൊലീസ് വാഹനങ്ങളിൽ കൊണ്ടു പോകുന്നുണ്ട്. പണിമുടക്കിൽനിന്നു പിന്മാറിയതായി ഭാരതീയ മസ്ദൂർ സംഘിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കിയെങ്കിലും ചില സംസ്ഥാന ഘടകങ്ങൾ അതിനോടു യോജിക്കുന്നില്ലെന്നാണു സൂചന. 24 മണിക്കൂർ നീളുന്ന പണിമുടക്കിന് ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബഌുഎ, എഐസിസിടിയു, യുടിയുസി, എൽപിഎഫ് എന്നിവയാണു നേതൃത്വം നൽകുന്നത്. റയിൽവേ യൂണിയനുകളൊന്നും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. കേരളത്തിലെ ഐടി മേഖലയും സമരത്തിൽ പങ്കെടുക്കുന്നു.

എല്ലാ തൊഴിലാളികളുടെയും മിനിമം കൂലി പ്രതിമാസം 15,000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്. പണിമുടക്ക് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിമാരുടെ സംഘം യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. യൂണിയനുകൾ ഉന്നയിച്ച 12 ആവശ്യങ്ങളിൽ പലതും സർക്കാർ അംഗീകരിച്ചെന്നും നടപ്പാക്കാൻ ആറു മാസം സമയം നൽകണമെന്നും വ്യക്തമാക്കിയാണ് ബിഎംഎസ് പണിമുടക്കിൽ നിന്നു പിന്മാറിയത്.

കേരളത്തിൽ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡയസ്‌നോൺ ബാധകമാക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കരട് തൊഴിൽ നിയമഭേദഗതിയടക്കമുള്ള കാര്യങ്ങളിലെ നിലപാടുകളിൽ പ്രതിഷേധിച്ചാണു പണിമുടക്ക്. കുറഞ്ഞ വേതനം 15000 രൂപയാക്കുക, കരട് തൊഴിൽ നിയമഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങൾ തൊഴിലാളി സംഘടനകൾ കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇതു പരിഗണിക്കാമെന്ന് വ്യാഴാഴ്ച നടന്ന മന്ത്രിതല ഉപസമിതി ചർച്ചയിൽ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഉറപ്പുനൽകിയതിനാലാണു പണിമുടക്കിൽ നിന്ന് പിന്മാറിയതെന്നു ബിഎംഎസ് വിശദീകരിക്കുന്നുണ്ടെങ്കിലും ആർഎസ്എസിന്റെ സമ്മർദമാണ് പിന്മാറ്റത്തിനു പിന്നിലെന്നാണു സൂചന.

ബാങ്കുകൾ ഉൾപ്പടെയുള്ള മറ്റെല്ലാ തൊഴിൽ മേഖലകളും ഇന്നു സ്തംഭിക്കും. റെയിൽവേയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസംഘടിത, സംഘടിതമേഖലകളിനിന്നായി കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണു കണക്കുകൂട്ടൽ. കേരളത്തിൽ എൻജിഒ അസോസിയേഷൻ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണാനുകൂല അദ്ധ്യാപകസംഘടനകളും സെക്രട്ടേറിയറ്റ്, നിയമസഭ, പിഎസ്‌സി ഉൾപ്പടെയുള്ള ഇടങ്ങളിലെ ഘടകങ്ങളും പണിമുടക്കിൽനിന്നു വിട്ടു നിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP