Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

റോഡ് നിർമ്മിച്ച സ്ഥലം അമ്പലപ്പുഴ നിയോജകമണ്ഡലത്തിലായിട്ടും ടാർ ചെയ്തത് കുട്ടനാട് എംഎൽഎയുടെ ശുപാർശ പ്രകാരം; വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ 93 ശതമാനം ഓഹരിയും തോമസ് ചാണ്ടിക്കും ബന്ധുക്കൾക്കും തന്നെ: തോമസ് ചാണ്ടിക്കെതിരെ ശക്തമായ തെളിവുകൾ

റോഡ് നിർമ്മിച്ച സ്ഥലം അമ്പലപ്പുഴ നിയോജകമണ്ഡലത്തിലായിട്ടും ടാർ ചെയ്തത് കുട്ടനാട് എംഎൽഎയുടെ ശുപാർശ പ്രകാരം; വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ 93 ശതമാനം ഓഹരിയും തോമസ് ചാണ്ടിക്കും ബന്ധുക്കൾക്കും തന്നെ: തോമസ് ചാണ്ടിക്കെതിരെ ശക്തമായ തെളിവുകൾ

കോട്ടയം: തോമസ് ചാണ്ടിയെ പൂട്ടാൻ ശക്തമായ തെളിവുകൾ ഉൾപ്പെടുത്തി അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗുരുതരമായ ആരോപണങ്ങളുള്ള അന്വേഷണ റിപ്പോർട്ടിൽ ഇരുപതോളം തെളിവുകളാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുത്. നെൽവയൽ നികത്തി ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ച തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കിയുള്ള ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ശക്തമാണ്.

ആലപ്പുഴ കളക്ടർ അനുപമ നൽകിയ റിപ്പോർട്ടും ശക്തമായതോടെ ഇരുപതോളം തെളിവുകൾ ചേർത്താണു തോമസ് ചാണ്ടിയെ പ്രതിയാക്കി അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ആദ്യ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ശക്തമായതോടെയാണ് കൂടുതൽ തെളിവുകളിലേക്കു പോയ് സംഘത്തെ മാറ്റാൻ സമ്മർദമുണ്ടായതെന്നാണു സൂചന.

തുടർന്ന് പുതിയ അന്വേഷണ സംഘത്തലവൻ എസ്‌പി കെ.ഇ.ബൈജു എഫ്‌ഐആർ കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ചു. കലക്ടർമാരെ പ്രതിയാക്കേണ്ടെ പേരിൽ ചില ശക്തമായ തെളിവുകൾ അന്വേഷണ റിപ്പോർട്ടിൽ നിന്നു മാറ്റി മുന്മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കുകയെ നിർദേശമാണ് ഉന്നതതലത്തിൽ ഉണ്ടായതെന്നാണു സൂചന.

റോഡ് നിർമ്മിച്ച സ്ഥലം അമ്പലപ്പുഴ നിയോജക മണ്ഡലത്തിലാണ്. എന്നിട്ടും കുട്ടനാട് എംഎൽഎ ആയ തോമസ് ചാണ്ടി ഇവിടെ റോഡ് നിർമ്മിക്കാൻ മുൻ കൈ എടുത്തു. സ്വന്തം മണ്ഡലത്തിലല്ലാഞ്ഞിട്ടും റോഡ് നിർമ്മിക്കാൻ തോമസ് ചാണ്ടി എന്തിനാണ് മുൻകൈ എടുത്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം. സർക്കാർ ഫണ്ട് ദുരുപയോഗത്തിനു തെളിവായി റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്നു.

സ്വന്തം പേരിൽ സ്ഥലമില്ലെ വാദമാണു തോമസ് ചാണ്ടി വിജിലൻസിനെ അറിയിച്ചതെങ്കിലും വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ 93 ശതമാനം ഓഹരിയും തോമസ് ചാണ്ടിക്കും ബന്ധുക്കൾക്കും കൂടിയാണെും റോഡു നിർമ്മാണം കൊണ്ടു കമ്പനിക്കു ഗുണം കിട്ടിയെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കയ്യേറ്റം സംബന്ധിച്ചു വിവാദം കത്തിയപ്പോൾ നാലുമാസം കമ്പനി ചെയർമാൻ സ്ഥാനത്തു നിന്നും ഡയറക്ടർ ബോർഡ് സ്ഥാനത്തുനിന്നും തോമസ് ചാണ്ടി രാജിവച്ചുവെങ്കിലും നാലുമാസം കഴിഞ്ഞപ്പോൾ തോമസ് ചാണ്ടി ഡയറക്ടർ ബോർഡിൽ തിരിച്ചെത്തിയതും തോമസ് ചാണ്ടിയുടെ കാലിൽ ചുറ്റിയ വള്ളിയായി.

തന്റെ മണ്ഡലത്തിൽ അല്ലാത്ത റോഡ് ടാർ ചെയ്യാൻ ശുപാർശ ചെയ്തതു നിലം നികത്തൽ അനുമതി നൽകുതിനു വില്ലേജ് ഓഫിസറും കൃഷി ഓഫിസറും പാടശേഖരസമിതി പ്രതിനിധികളും ഉൾപ്പെടു ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചെങ്കിലും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ സംസ്ഥാനതല കമ്മിറ്റി അനുമതി നൽകിയിരുില്ല. എന്നിട്ടും ടാർ ചെയ്യുതിനു സർക്കാർ ഫണ്ടും എംപി ഫണ്ടുമെത്തിയത് ഉദ്യോഗസ്ഥ ഗൂഢാലോചന നടുവെതിനു തെളിവാണെു റിപ്പോർട്ടിൽ പറയുന്നു.

റോഡ് നിർമ്മാണത്തിനു ജില്ലാ പ്ലാനിങ് ഓഫിസർ അനുമതി നിഷേധിച്ചെങ്കിലും കല്കടർ അനുമതി നൽകി. ഈ റോഡ് നഗരസഭ ഏറ്റെടുക്കുകയോ നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ചേർക്കുകയോ ചെയ്തിട്ടില്ല. നഗരസഭ റോഡ് ഏറ്റെടുക്കാതെ ടാർ ചെയ്യാൻ സർക്കാരിന് അനുമതി നൽകാൻ കഴിയില്ല. പിന്നെങ്ങനെ റോഡ് ടാർ ചെയ്തുവെന്നത് ദുരൂഹമാണെും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഫിഷറിസ് വകുപ്പ് എൻജിനീയറിങ് വിഭാഗം സ്വന്തമായൊരു പ്ലാൻ വരച്ചുണ്ടാക്കി നഗരസഭയ്ക്കു നൽകി തെറ്റിദ്ധരിപ്പിച്ചു രേഖകളുണ്ടാക്കിയൊണു വിജിലൻസിന്റെ കണ്ടെത്തൽ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP