Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌പെഷ്യൽ ക്ലാസിനെത്താതിരുന്ന വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ ഒരു ദിവസം മുഴുവൻ ക്ലാസിന് വെളിയിൽ നിർത്തി; വെള്ളം കുടിക്കാൻ പോലും അനുവാദം നൽകിയില്ല: വീട്ടിലെത്തിയപ്പോഴേക്കും കുഴഞ്ഞ് വീണ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ

സ്‌പെഷ്യൽ ക്ലാസിനെത്താതിരുന്ന വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ ഒരു ദിവസം മുഴുവൻ ക്ലാസിന് വെളിയിൽ നിർത്തി; വെള്ളം കുടിക്കാൻ പോലും അനുവാദം നൽകിയില്ല: വീട്ടിലെത്തിയപ്പോഴേക്കും കുഴഞ്ഞ് വീണ പത്താം ക്ലാസുകാരൻ ആശുപത്രിയിൽ

കോഴിക്കോട്: സ്‌പെഷ്യൽ ക്ലാസിന് എത്താതിരുന്ന പത്താം ക്ലാസുകാരന് പ്രധാനാധ്യാപകന്റെ കൊടിയ മാനസിക പീഡനം. വൈകിട്ട് വീട്ടിലെത്തിയപ്പോഴേക്കും കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മാനസികമായി പീഡിപ്പിച്ചതായി പരാതി. തിരുവമ്പാടി സേക്രഡ്ഹാർട്ട് എച്ച്എസ്എസ്സിലെ സ്‌കൂളിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പ്രധാനാധ്യാപകന്റെ ക്രൂര പീഡനം മാതാപിതാക്കൾ അറിയുന്നത്.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം സ്പെഷ്യൽ ക്ലാസ് ുണ്ടായിരുന്നു. സഹപാഠികൾ ക്ലാസ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഈ വിദ്യാർത്ഥി വീട്ടിലേക്ക് മടങ്ങി. എന്നാൽ പിറ്റേദിവസം ക്ലാസിൽ എത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപിക ക്ലാസിൽ കയറ്റാതെ പ്രധാനാധ്യാപകനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു.

ഒരു ദിവസം മുഴുവൻ വിദ്യാർത്ഥിയെ ക്ലാസ്സിനു പുറത്ത് നിർത്തിയ പ്രധാന അദ്ധ്യാപകൻ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ അനുവദിച്ചില്ല. വീട്ടിലെത്തി കുഴഞ്ഞു വീണ കുട്ടിയെ ഉടൻ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ സന്ദർശിച്ചു. തുടർന്ന് തിരുവമ്പാടി പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ക്രിമിനൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP