പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടതിന് പിന്നാലെ പാലയിൽ ബിരുദ വിദ്യാർത്ഥി ഹോസ്റ്റൽ ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ചത് രാജാക്കാട് സ്വദേശി അഭിനന്ദ്; പൊലീസ് അന്വേഷണം തുടങ്ങി
June 20, 2018 | 04:54 PM IST | Permalink

മറുനാടൻ ഡെസ്ക്
പാലാ: പരീക്ഷയ്ക്ക് കോപ്പിയടിച്ചതു കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥി രാജാക്കാട് സ്വദേശി തുരുത്തിമന അഭിനന്ദ് ആണ് മരിച്ചത്. ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ് അഭിനന്ദ്.
പരീക്ഷയിൽ കോപ്പി അടിച്ചത് ഇൻവിലിജേറ്റർ കണ്ടെത്തിയിരുന്നു. ഇത് യൂണിവേഴ്സ്റ്റിക്ക് റിപ്പോർട്ട് ചെയ്തതായി പറഞ്ഞത് അഭിനന്ദിന് മാനസിക സംഘർഷത്തിനിടയാക്കിയിരുന്നു. മൂന്ന് വർഷം ഡീബാർ ചെയ്യുന്നത് ഭയന്ന് മാനസിക സംഘർഷംമൂലം തിരികെ ഹോസ്റ്റലിലെത്തി അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. ആത്മഹത്യക്ക് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
