Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാന്നാനം കെ.ഇ.കോളേജിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു; അധികൃതരുടെ അനാസ്ഥ ആരോപിച്ച് വിദ്യാർത്ഥി പ്രതിഷേധം

മാന്നാനം കെ.ഇ.കോളേജിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു; അധികൃതരുടെ അനാസ്ഥ ആരോപിച്ച് വിദ്യാർത്ഥി പ്രതിഷേധം

ആർ.പീയൂഷ്‌

കോട്ടയം :മാന്നാനം കെ.ഇ.കോളജിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി പ്രേം സാഗറാണ് മരിച്ചത്.
അധിക്യതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ക്യാമ്പസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തി

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി പ്രേം സാഗറാണ് രാവിലെ 9 മണിയോടെ മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.ജനുവരിയിലാണ് വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം വ്യാപകമായി പടർന്നു പിടിച്ചത്.ആധ്യാപകരും,വിദ്യാർത്ഥികളും ഉൾപ്പെടെ 150 ഓളം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്.

വിദ്യാർത്ഥിയുടെ മരണത്തിന് കാരണം അധിക്യതരുടെ അനാസ്ഥയാണ് മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണമെന്ന് ചൂണ്ടികാണിച്ചാണ് എസ്.എഫ്.ഐയുടെ നേത്യത്വത്തിൽ കോളജിലേക്ക് മാർച്ച് നടത്തിയത്നിലവിൽ നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും രോഗം ബാധിച്ച് ചികിത്സയിലാണ്

ഇതിൽ ഒരു വിദ്യാർത്ഥിയുടെ നിലയും ഗുരുതരമാണ്.രോഗം പടരുമ്പോഴും കാരണം കണ്ടെത്തുവാനും,നിയന്ത്രണവിധേയമാക്കുവാനും ആരോഗ്യവകുപ്പിനും കഴിഞ്ഞിട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP