Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുട്ടികൾ ഉള്ള വീട്ടിൽ മദ്യം വെക്കുമ്പോൾ ഓർക്കുക, ഇങ്ങനേയും സംഭവിക്കാം; 15 തികയാത്ത നാല് കുട്ടികൾ ഇന്നലെ കോട്ടയത്ത് ബോധം കെട്ട് വീണത് രഹസ്യമായി മദ്യപിച്ച് സിഗരറ്റ് വലിച്ച് കൊണ്ടിരുന്നപ്പോൾ; ജീവൻ രക്ഷിക്കാനായത് പുല്ല് പറിക്കാനെത്തിയ വീട്ടമ്മ കണ്ടതുകൊണ്ട്

കുട്ടികൾ ഉള്ള വീട്ടിൽ മദ്യം വെക്കുമ്പോൾ ഓർക്കുക, ഇങ്ങനേയും സംഭവിക്കാം; 15 തികയാത്ത നാല് കുട്ടികൾ ഇന്നലെ കോട്ടയത്ത് ബോധം കെട്ട് വീണത് രഹസ്യമായി മദ്യപിച്ച് സിഗരറ്റ് വലിച്ച് കൊണ്ടിരുന്നപ്പോൾ; ജീവൻ രക്ഷിക്കാനായത് പുല്ല് പറിക്കാനെത്തിയ വീട്ടമ്മ കണ്ടതുകൊണ്ട്

തലയോലപ്പറമ്പ്: ഇപ്പോൾ ഏത് പരിപാടിക്കും മദ്യം എന്നത് ഒഴിവാക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു വസ്തുവായി മാറിയിരിക്കുകയാണ്. കുട്ടികൾ ഉള്ള വീട്ടിൽ പോലും മദ്യവും സിഗരറ്റും ഉപയോഗിക്കുന്നതും പലർക്കും ശീലമാണ്. അത്തരത്തിൽ വീട്ടിൽ വെച്ച് മദ്യവും സിഗരറ്റും ഉപയോഗിച്ച നാല് കുട്ടികളെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിനായി വാങ്ങി വെച്ച മദ്യം കഴിച്ചാണ് കുട്ടികൾ ഗുരുതരാവസ്ഥയിലായത്. രക്ഷിതാക്കൾ മദ്യം കഴിക്കുന്നത് കണ്ടായിരുന്നു കുട്ടികളും മദ്യം ഉപയോഗിച്ച് നോക്കിയത്. സഹോദരങ്ങളുൾപ്പെടെ പതിനാലും പതിനാറും വയസ്സുള്ള കുട്ടികളും പതിനഞ്ച് വയസ്സുള്ള രണ്ടു പേരുമാണു മദ്യം ഉള്ളിൽ ചെന്നു ആശുപത്രിയിലായത്.

വീട്ടിൽ വാങ്ങി സൂക്ഷിച്ച മദ്യം രഹസ്യമായെടുത്തു എല്ലാവരും ചേർന്ന് പങ്കിടുകയായിരുന്നു. ശീതളപാനീയവും ഒരുപായ്ക്കറ്റ് സിഗരറ്റും വാങ്ങി മദ്യവുമായി നീർപ്പാറ ചേമ്പാല പാടത്തെത്തുകയും വെള്ളമില്ലാത്ത തോട്ടിലിറങ്ങി മദ്യം ശീതളപാനീയത്തിൽ കലർത്തി കഴിക്കുകയുമായിരുന്നു.പിന്നീട് ശീതളപാനീയം തീർന്നപ്പോൾ മിച്ചമുണ്ടായിരുന്ന മദ്യം വെള്ളം ചേർക്കാതെ കഴിക്കുകയും സിഗരറ്റും വലിച്ചതോടെ ഇവർ ബോധരഹിതരായി വീഴുകയായിരുന്നു.

സമീപത്തെ വീട്ടമ്മ പുല്ല് പറിക്കുന്നതിനായെത്തിയപ്പോഴായിരുന്നു കുട്ടികൾ അബോധാവസ്ഥയിൽ വായിൽനിന്നു നുരയും പതയും വന്ന നിലയിൽ കിടക്കുന്നതു കണ്ടത്. തുടർന്നു പഞ്ചായത്തംഗം റജി മേച്ചേരിയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നാലു പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP