Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ പിടിയിലായ സുഡാൻ സ്ത്രീകൾ സ്വർണ കടത്തുകാർ; വസ്ത്രവ്യാപാരത്തിന്റെ മറവിൽ സ്വർണം കടത്തി ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ചത് കൂടുതൽ ലാഭം കിട്ടാൻ; സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ചും ശരീരത്തിലണിഞ്ഞും

കൊച്ചിയിൽ പിടിയിലായ സുഡാൻ സ്ത്രീകൾ സ്വർണ കടത്തുകാർ; വസ്ത്രവ്യാപാരത്തിന്റെ മറവിൽ സ്വർണം കടത്തി ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ചത് കൂടുതൽ ലാഭം കിട്ടാൻ; സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ചും ശരീരത്തിലണിഞ്ഞും

നെടുമ്പാശേരി: കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ സുഡാനി സ്ത്രീകൾ സ്വർണകടത്തുകാരാണെന്ന് വെളിപ്പെടുത്തി കസ്റ്റംസ് അധികൃതർ. ഇന്ത്യയിൽ വിറ്റാൽ സ്വർണത്തിന് കൂടുതൽ വില കിട്ടുമെന്നതിനാലാണ് ഇവിടേക്ക് എത്തിയതെന്നാണ് സ്ത്രീകൾ മൊഴി നൽകിയിരിക്കുന്നത്. വസ്ത്ര വ്യാപാരത്തിന്റെ മറവിലായിരുന്നു സ്വർണ കടത്ത് നടത്തിയിരുന്നത്.

കൂടുതൽ തുക കിട്ടുന്നിടത്ത് സ്വർണം വിറ്റ ശേഷം വസ്ത്രങ്ങൾ വാങ്ങാനായിരുന്നു പദ്ധതിയെന്നും, ബക്രീദ് വരുന്നതിനാൽ കൂടുതൽ വസ്ത്രങ്ങൾ വാങ്ങാൻ ലക്ഷ്യമിട്ടിരുന്നതായും ഇവർ പറയുന്നു. എന്നാൽ ഇവരുടെ മൊഴി പൂർണമായും കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. ഇവർ പലവട്ടം മുംബൈയിൽ വന്നിറങ്ങിയിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങാനാണ് മുംബൈയിൽ എത്തിയതെന്നാണ് ഇവർ പറയുന്നത്.

ഇവർ സ്ഥിരം സ്വർണക്കടത്തുകാരാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വർണവുമായി എത്തുന്ന ഇവർ അത് ലക്ഷ്യസ്ഥാനത്തെത്തിച്ച ശേഷം വസ്ത്രങ്ങളും വാങ്ങി നാട്ടിലേക്കു മടങ്ങുകയാണ് പതിവെന്നാണ് സൂചന. വസ്ത്രങ്ങൾ വാങ്ങാൻ ഇന്ത്യയിലേക്ക് സ്ഥിരമായി എത്തുന്ന ഇവരെ ദുബായിലെ സംഘം സ്വർണക്കടത്തിനായി ഉപയോഗപ്പെടുത്തുന്നതാകാമെന്നും കസ്റ്റംസ് സംശയിക്കുന്നു. മുൻപും സ്വർണവുമായി സുഡാൻ സ്വദേശിനികൾ കൊച്ചിയിൽ പിടിയിലായിട്ടുണ്ട്.

കൊച്ചിയിലിറങ്ങിയ ഇവരെ സ്വീകരിക്കാൻ ആരും എത്തിയിരുന്നില്ല. ഇവർക്ക് സുഡാനി ഭാഷ മാത്രമേ വശമുള്ളൂ. അതിനാൽ തന്നെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ഏറെ ബുദ്ധിമുട്ടുകയാണ്. 84 ലക്ഷത്തോളം രൂപയുടെ സ്വർണവുമായാണ് മൂന്ന് സുഡാൻ സ്വദേശിനികൾ ചൊവ്വാഴ്ച കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. മൂന്നു പേരിൽ നിന്നുമായി മൊത്തം 2.7 കിലോ സ്വർണം വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. മലദ്വാരത്തിലൊളിപ്പിച്ചും ശരീരത്തിലണിഞ്ഞുമാണ് ഇവർ സ്വർണം കടത്തിക്കൊണ്ടുവന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമാണ് ഇവർ എത്തിയത്.

116.6 ഗ്രാം തൂക്കം വരുന്ന 17 സ്വർണ ബിസ്‌കറ്റുകളാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. രണ്ടുപേർ ആറു വീതം സ്വർണ ബിസ്‌കറ്റും ഒരാൾ അഞ്ച് സ്വർണ ബിസ്‌കറ്റുമാണ് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. വിദഗ്ദ്ധ പരിശീലനം ലഭിക്കാതെ ഇത്രയും ബിസ്‌കറ്റുകൾ മലദ്വാരത്തിൽ ഒളിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇവർ ഇത്തരത്തിൽ മുമ്പും സ്വർണം കടത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP